---
title: "വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു."
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295730/iritty"
published_at: "2025-06-12T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a43d3e18fc_IMG-20250612-WA0008.jpg"
keywords: []
---

# വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു.

> **Lead Summary:** **ഇരിട്ടി** : വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു.വള്ളിത്തോട് 32 ലെ പുളിങ്ങോട് ഹൗസിൽ പുളിയങ്ങോടൻ മുഹമ്മദ്കുട്ടി- സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്സൽ ആണ് മരണപ്പെട്ടത്. ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയാണ്.

## Article Content

**ഇരിട്ടി** : വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു.വള്ളിത്തോട് 32 ലെ പുളിങ്ങോട് ഹൗസിൽ പുളിയങ്ങോടൻ മുഹമ്മദ്കുട്ടി- സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്സൽ ആണ് മരണപ്പെട്ടത്. ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ വളോരയിൽ വെച്ചായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തേക്ക് അഫ്സൽസഞ്ചരിച്ച സ്കൂട്ടറിൽ ഏതിരെ വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫ്സൽ കണ്ണൂർ സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ ബുധനാഴ്ച്ചരാത്രി യോടെയാണ് മരണപ്പെട്ടത്.സഹോദരങ്ങൾ: ഫവാസ് ( യുഎഇ) , മിസ്റിയ, ആമിന

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295730/iritty)