അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാലെന്താണ് പ്രശ്നം? കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാലെന്താണ് പ്രശ്നം? കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
Jun 12, 2025 10:40 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. ചില വിഭാഗങ്ങൾ എതിർപ്പ് ഉന്നയിച്ചു. അക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രശ്നം ആവശ്യമില്ലാതെ വഷളാക്കിയിരിക്കുകയാണ്. നമുക്ക് പിടിവാശിയില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശദീകരിച്ചു.

അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നം? ഇപ്പോൾ തന്നെ പല സ്കൂളുകളിലും ഈ സമയ ക്രമീകരണമുണ്ട്. സമയം കൂടുതൽ വേണ്ട ഒരു കാലഘട്ടമാണ്. നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം പരിഷ്കരിക്കാനുള്ള നീക്കത്തിനെതിരെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും.



thiruvanathapuram

Next TV

Related Stories
ഇറാനെ ആക്രമിച്ച് ഇസ്രയേൽ: നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ട്

Jun 13, 2025 11:17 AM

ഇറാനെ ആക്രമിച്ച് ഇസ്രയേൽ: നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ട്

ഇറാനെ ആക്രമിച്ച് ഇസ്രയേൽ: നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി...

Read More >>
ആകാശപാത അടച്ച് ഇറാൻ: താറുമാറായി വ്യോമഗതാഗതം; എയർ ഇന്ത്യയുടെ നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

Jun 13, 2025 11:14 AM

ആകാശപാത അടച്ച് ഇറാൻ: താറുമാറായി വ്യോമഗതാഗതം; എയർ ഇന്ത്യയുടെ നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

ആകാശപാത അടച്ച് ഇറാൻ: താറുമാറായി വ്യോമഗതാഗതം; എയർ ഇന്ത്യയുടെ നിരവധി വിമാനങ്ങൾ വഴി...

Read More >>
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ  സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Jun 13, 2025 10:58 AM

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തി

Jun 13, 2025 08:47 AM

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ്...

Read More >>
ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

Jun 13, 2025 08:45 AM

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ഉന്നത വിജയം നേടിയവരെ...

Read More >>
 വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് :  കോഴിക്കോട് സ്വദേശി പിടിയിൽ

Jun 13, 2025 08:43 AM

വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് : കോഴിക്കോട് സ്വദേശി പിടിയിൽ

അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി...

Read More >>
Top Stories