---
title: "ബി.കെ.എം.യു ദേശീയ പ്രക്ഷോഭം: ആറളം ഫാം പോസ്റ്റ് ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ച്"
english_title: "aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295779/aralam"
published_at: "2025-06-12T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a7a1300985_WhatsApp_Image_2025-06-12_at_12.22.40_efd5370c.jpg"
keywords: []
---

# ബി.കെ.എം.യു ദേശീയ പ്രക്ഷോഭം: ആറളം ഫാം പോസ്റ്റ് ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ച്

> **Lead Summary:** **ഇരിട്ടി** : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും കര്‍ഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ബി.കെ.എം.യു ദേശവ്യാപകമായി പ്രതിഷേധ ദിനാചരണം നടത്തുന്നതിന്റെ ഭാഗമായി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും എ ഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്യ്തു. കർഷക തൊഴിലാളികൾക്ക് ദേശീയ നിയമം കൊണ്ടുവരിക , കർഷക തൊഴിലാളികളുടെ ടെൻഷൻ 6000 രൂപയായി വർദ്ധിപ്പിക്കുക, ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യുക , തൊഴിലുറപ്പ് അട്ടിമറിക്കാനുള്ള കേന്ദ്ര നടപടി അവസാനിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക തൊഴിലാളി യൂണിയൻ - (ബികെ എം യു ) എഐടിയുസി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.

## Article Content

**ഇരിട്ടി** : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും കര്‍ഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ബി.കെ.എം.യു ദേശവ്യാപകമായി പ്രതിഷേധ ദിനാചരണം നടത്തുന്നതിന്റെ ഭാഗമായി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും എ ഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്യ്തു. കർഷക തൊഴിലാളികൾക്ക് ദേശീയ നിയമം കൊണ്ടുവരിക , കർഷക തൊഴിലാളികളുടെ ടെൻഷൻ 6000 രൂപയായി വർദ്ധിപ്പിക്കുക, ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യുക , തൊഴിലുറപ്പ് അട്ടിമറിക്കാനുള്ള കേന്ദ്ര നടപടി അവസാനിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക തൊഴിലാളി യൂണിയൻ - (ബികെ എം യു ) എഐടിയുസി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.

ആറളം ഫാം പോസ്റ്റ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ സമരത്തിൽ സി.പി ഐ ഇരിട്ടി മണ്ഡലം കമ്മറ്റി അംഗം കെ.ബി ഉത്തമൻ അദ്ധ്യക്ഷതവഹിച്ചു കർഷക തൊഴിലാളി യൂണിയൻ ബി.കെ എം യു ഇരിട്ടി മണ്ഡലം സെക്രട്ടറി പി.കെ കരുണാകരൻ സ്വാഗതം പറഞ്ഞു. അമൽ, രാധാ കോട്ടി, ഉഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295779/aralam)