ആൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ 22-ാമത് കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും

ആൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ 22-ാമത് കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും
Jun 12, 2025 01:47 PM | By Remya Raveendran

ഇരിട്ടി :   22-ാമത് ആൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും 2025 ജൂൺ 15 ഞായറാഴ്ച്‌ച 10 മണിക്ക് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

ജില്ലാ പ്രസിഡണ്ട്  സെബാസ്റ്റ്യൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും, കെ.പി.സി.സി പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട അദ്ധേഹത്തിന് എ.കെ.പി.ബി.എ സംസ്ഥാന പ്രസിഡണ്ട്  പി.എ ജോസ് അനുമോദനം അർപ്പിക്കുന്നു.സംസ്ഥാന, ജില്ലാ, താലൂക്ക് നേതാക്കളും ഇരിട്ടി, തളിപറമ്പ് രണ്ട് താലൂക്കുകളിൽ നിന്നായി 175 മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും അണിചേരും.

വയനാടിൻ്റെ ദുരിതത്തിൽ മെമ്പർമാരിൽ നിന്നായി 1.5 ലക്ഷം രൂപ നൽകിയ ജില്ലാ കമ്മിറ്റി ഈ യോഗത്തിലും അശരണർക്ക് മുൻസിപ്പൽ ചെയർ പേഴ്‌സൺ  കെ ശ്രീലത സഹായ ധനം നൽകുന്നു. ഉന്നത വിജയം നേടിയ മെമ്പർമാരുടെ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകുന്നു. അംഗങ്ങൾക്ക് ആനുകാലിക നിയമങ്ങളെ കുറിച്ചുള്ള അവബോധവും അപ്രൈസൽ കോഴ്‌സു കളും നടത്തിവരുന്നു.

നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്താണ് മുക്കുപണ്ട തട്ടിപ്പുകൾ! ഇത് ചെറുതും വലുതുമായ മാഫിയകൾ ഇടപെട്ടു നടത്തുന്നു. ഇതിനെതിരെ നിയമങ്ങളും ശിക്ഷാ നടപടികളും ശക്തമാക്കുന്നതിനായി സംസ്ഥാന മൊട്ടുക്കും 140 എം.എൽ.എ മാരേയും അസോസിയേഷൻ നേതാക്കൾ നേരിൽ കണ്ട് മെമ്മോറാണ്ടം നൽകി വരുന്നത് ഏറെ ശ്രദ്ധേയവും ഇതു വരെ മറ്റു സംഘടനകൾക്കൊന്നും തന്നെ സാധ്യമാവാത്തവണ്ണം ചരിത്ര പ്രാധാന്യ മർഹിക്കുന്ന പ്രവർത്തനവുമാണ്.

അതുപോലെ മോഷ്ടിച്ചും, കബളിപ്പിച്ചും കൊണ്ടുവരുന്ന ഉരുപ്പടികൾ, നേരിട്ടറിയാതെ നിരപരാധികളായ പൗൺ ബ്രോക്കേഴ്‌സ് എന്ന ഫൈനാൻസുകാർ പണം കൊടുത്തു പണയമെടുത്തു കഴിയുമ്പോൾ പിന്നാലെ പോലീസും, അധികാരികളും തൊണ്ടിയെടുപ്പ് എന്ന് പറഞ്ഞ് അവ നിരുപാധികം എടുത്തുകൊണ്ടുപോവുക വഴി, സ്വയം തൊഴിൽ എന്ന നിലക്ക് ലോണുകളും ബാധ്യതകളുമായി ജീവസന്ധാരണത്തിനായി നടത്തിവരുന്ന സ്ഥാപനം തന്നെ പുട്ടി പോകുന്നു. ഈ അവസ്ഥയിൽ ഒട്ടേറെ കുടുംബങ്ങൾ പരാധീനതയുടെ പടുകുഴിയിലാവുകയും ചെയ്യുന്നു. ഇതിനെതിരെയും നിവേദനങ്ങളും വിഷമ ഹരജികളും കൊടുത്തുവരുന്നു.

മെമ്പർമാരുടെ കുടുംബ സംഗമത്തിൽ സ്നേഹോപഹാരങ്ങളും സ്നേഹ വിരുന്നും നൽകുന്നു. സാമൂഹ്യ പ്രതിബദ്ധതയോടെ സാധാരണക്കാരൻ്റെ സാമ്പത്തികാവശ്യങ്ങൾക്കായി നിലകൊള്ളുന്ന അംഗീക്യത പ്രൈവറ്റ് ബാങ്കുകളെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാധ്യമ സുഹൃത്തുക്കൾക്കും സമൂഹത്തിനൊന്നാകെയും എ.കെ.ബി.പി.എ യുടെ നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.

പങ്കെടുക്കുന്നവർ എ.കെ.ബി.പി.എ ജില്ലാ പ്രസിഡണ്ട്  സെബാസ്റ്റ്യൻ ഫ്രാൻസിസ്എ.കെ.ബി.പി.എ ജില്ലാ സെക്രട്ടറി  സുരേഷ് ബാബു.എ.കെ.ബി.പി.എ ജില്ലാ ട്രഷറർ  ഫ്രാൻസിസ് തൈപ്പാടത്ത്എ.കെ.ബി.പി.എ താലൂക്ക് പ്രസിഡണ്ട്  സെബാസ്റ്റ്യൻ തോമസ്

Privetbankersassociation

Next TV

Related Stories
'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ'

Jun 13, 2025 02:14 PM

'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ'

'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത്...

Read More >>
അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെന്‍ഷൻ

Jun 13, 2025 02:11 PM

അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെന്‍ഷൻ

അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക്...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

Jun 13, 2025 01:18 PM

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന്...

Read More >>
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ

Jun 13, 2025 12:46 PM

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ്...

Read More >>
സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 13, 2025 11:45 AM

സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ

Jun 13, 2025 11:30 AM

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല...

Read More >>
Top Stories