അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിലുണ്ടായിരുന്നെന്ന് വിവരം

അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിലുണ്ടായിരുന്നെന്ന് വിവരം
Jun 12, 2025 03:46 PM | By Remya Raveendran

അഹമ്മാദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി യാത്ര ചെയ്തിരുന്നതായി വിവരം. ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യയുടെ വിമാനമാണ് തകർന്നത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്. 625 അടി ഉയരത്തിൽ നിന്ന് വിമാനം താഴേക്ക് പതിച്ചെന്നാണ് വിവരം.

വിമാനത്തിന്‍റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നിട്ടുണ്ട്. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 242 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂവുമടക്കം 254 പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



Ahammadabad

Next TV

Related Stories
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി

Jun 13, 2025 05:21 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും...

Read More >>
 കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു

Jun 13, 2025 04:44 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ ശ്രീകണ്ഠപുരം സ്വദേശി...

Read More >>
'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ'

Jun 13, 2025 02:14 PM

'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ'

'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത്...

Read More >>
അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെന്‍ഷൻ

Jun 13, 2025 02:11 PM

അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെന്‍ഷൻ

അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക്...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

Jun 13, 2025 01:18 PM

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന്...

Read More >>
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ

Jun 13, 2025 12:46 PM

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ്...

Read More >>
Top Stories