---
title: "2024ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295902/applynow"
published_at: "2025-06-12T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b03c7ce15b_download_(2).png"
keywords: []
---

# 2024ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : 2024-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകൾ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ തുടങ്ങിയ പരിപാടികൾ, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. പരിപാടികൾ ഹാർഡ് ഡിസ്‌ക്/പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം. അപേക്ഷാ ഫോറവും നിബന്ധനകളും അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിനു സമീപമുള്ള സ്റ്റാച്ച്യു റോഡിലെ അർച്ചന ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും. അവസാന തീയതി ജൂൺ 30ന് വൈകിട്ട് അഞ്ച് വരെ. ഫോൺ-0471 2754422.

## Article Content

**കണ്ണൂർ** : 2024-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകൾ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ തുടങ്ങിയ പരിപാടികൾ, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. പരിപാടികൾ ഹാർഡ് ഡിസ്‌ക്/പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം. അപേക്ഷാ ഫോറവും നിബന്ധനകളും അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിനു സമീപമുള്ള സ്റ്റാച്ച്യു റോഡിലെ അർച്ചന ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും. അവസാന തീയതി ജൂൺ 30ന് വൈകിട്ട് അഞ്ച് വരെ. ഫോൺ-0471 2754422.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295902/applynow)