---
title: "ഐടിഐ സ്പോർട്സ് ക്വാട്ട പ്രവേശനം"
english_title: "admissioin "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296084/admissioin"
published_at: "2025-06-14T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684cd13590740_download_(88).jpeg"
keywords: []
---

# ഐടിഐ സ്പോർട്സ് ക്വാട്ട പ്രവേശനം

> **Lead Summary:** **കണ്ണൂർ** :ജില്ലയിലെ ഐടിഐകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ജില്ലാ സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2023 ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ സ്‌കൂൾ തലത്തിൽ ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ അല്ലെങ്കിൽ ജില്ലാ കായിക സംഘടനകൾ സംഘടിപ്പിക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ ലഭിച്ചവർക്ക് അപേക്ഷിക്കാം. സ്പോർട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ ഐടിഐ കോഴ്സിന് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പും, കായിക നേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരാക്കണം. ഐടിഐയിൽ അപേക്ഷ നൽകേണ്ട അവസാന തീയ്യതി തന്നെയാണ് സ്‌പോർട്‌സ് കൗൺസിലിലും അപേക്ഷ നൽകേണ്ട അവസാന തീയ്യതി. ഫോൺ : 0497 2700485.

## Article Content

**കണ്ണൂർ** :ജില്ലയിലെ ഐടിഐകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ജില്ലാ സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2023 ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ സ്‌കൂൾ തലത്തിൽ ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ അല്ലെങ്കിൽ ജില്ലാ കായിക സംഘടനകൾ സംഘടിപ്പിക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ ലഭിച്ചവർക്ക് അപേക്ഷിക്കാം. സ്പോർട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ ഐടിഐ കോഴ്സിന് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പും, കായിക നേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരാക്കണം. ഐടിഐയിൽ അപേക്ഷ നൽകേണ്ട അവസാന തീയ്യതി തന്നെയാണ് സ്‌പോർട്‌സ് കൗൺസിലിലും അപേക്ഷ നൽകേണ്ട അവസാന തീയ്യതി. ഫോൺ : 0497 2700485.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296084/admissioin)