---
title: "നീറ്റ് യുജി: കേരളത്തിൽ ഒന്നാമത് കോഴിക്കോട് സ്വദേശി ദീപ്‍നിയ, 109ാം റാങ്ക്"
english_title: "Neetugcexam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296193/neetugcexam"
published_at: "2025-06-14T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d46ab0cfb7_1000097100.jpg"
keywords: []
---

# നീറ്റ് യുജി: കേരളത്തിൽ ഒന്നാമത് കോഴിക്കോട് സ്വദേശി ദീപ്‍നിയ, 109ാം റാങ്ക്

> **Lead Summary:** **തിരുവനന്തപുരം: **നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാമത് എത്തിയത് ദീപ്‍നിയ ഡി ബിയാണ്. 109ആം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. കോഴിക്കോട് സ്വദേശിയാണ് ദീപ്‌നിയ. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് പരിശീലനം നേടിയത്. കേരളത്തിൽ നിന്ന് ആരും ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ടില്ല.

## Article Content

**തിരുവനന്തപുരം: **നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാമത് എത്തിയത് ദീപ്‍നിയ ഡി ബിയാണ്. 109ആം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. കോഴിക്കോട് സ്വദേശിയാണ് ദീപ്‌നിയ. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് പരിശീലനം നേടിയത്. കേരളത്തിൽ നിന്ന് ആരും ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ടില്ല.

ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് യുജി പരീക്ഷയെഴുതിയത്. 1236531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയവരിൽ 73328 പേർ യോഗ്യത നേടി.രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിലെ പെണ്‍കുട്ടി അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296193/neetugcexam)