---
title: "കേളകം ബി വി വി എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അർബുദ ബോധവൽക്കരണ ക്ലാസ് തിങ്കളാഴ്ച നടക്കും"
english_title: "Kelakambvvs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296215/kelakambvvs"
published_at: "2025-06-14T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d5c198451a_1000097151.jpg"
keywords: []
---

# കേളകം ബി വി വി എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അർബുദ ബോധവൽക്കരണ ക്ലാസ് തിങ്കളാഴ്ച നടക്കും

> **Lead Summary:** **കേളകം : **ഭാരതീയ വ്യാപാരി വ്യവസായി സംഘം, കേളകം യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച്അർബുദ ബോധവൽക്കരണ ക്ലാസ്സ് 2025 ജൂൺ 16 തിങ്കളാഴ്‌ച രാവിലെ 10.30ന് കേളകം ബി.വി.വി.എസ് ഓഫീസിൽ നടത്തുമെന്ന് നേതാക്കളായ ബി.വി.വി.എസ് യൂനിറ്റ് സിക്രട്ടറി എം.സി.സിബിച്ചൻ, പ്രസിഡണ്ട് രവീന്ദ്രൻ നായർ,, വൈസ് പ്രസിഡണ്ട് ഷാജി പാമ്പാടി ,അലക്സ് പാമ്പാടിയിൽ തുടങ്ങിയവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കേളകം : **ഭാരതീയ വ്യാപാരി വ്യവസായി സംഘം, കേളകം യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച്അർബുദ ബോധവൽക്കരണ ക്ലാസ്സ് 2025 ജൂൺ 16 തിങ്കളാഴ്‌ച രാവിലെ 10.30ന് കേളകം ബി.വി.വി.എസ് ഓഫീസിൽ നടത്തുമെന്ന് നേതാക്കളായ ബി.വി.വി.എസ് യൂനിറ്റ് സിക്രട്ടറി എം.സി.സിബിച്ചൻ, പ്രസിഡണ്ട് രവീന്ദ്രൻ നായർ,, വൈസ് പ്രസിഡണ്ട് ഷാജി പാമ്പാടി ,അലക്സ് പാമ്പാടിയിൽ തുടങ്ങിയവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് കേളകത്ത് പ്രവർത്തനം ആരംഭിച്ചിട്ട് രണ്ട് വർഷം പൂർത്തിയാവുന്ന വേളയിലാണ് രാസലഹരിക്കും മറ്റു ലഹരി വസ്തുക്കൾക്കും അടിമപ്പെട്ട് പുതുതലമുറയും വരും തലമുറയും സ്വയം നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ 2025 ജൂൺ 16 തിങ്കളാഴ്‌ച രാവിലെ 10.30ന് കേളകം ബി.വി.വി.എസ് ഓഫീസിൽ, മലബാർ കാൻസർ സെൻ്റർ - പോസ്റ്റ് ഗ്രാജു വേറ്റ് ഓങ്കോളജി സയൻസ് & റിസേർച്ച് തലശേരിയുടെ സഹകരണത്തോടെ കാൻസറിനെതിരെ ബോധവൽകരണ പരിപാടി നടത്തുന്നത്. കൂടാതെ ബി.വി.വി.എസ് മെമ്പർമാരുടെ എസ്.എസ്.എൽ.സി, പ്ലസ്സു ഉന്നതവിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിക്കും. ബി.വി.വി.എസ്. പ്രസിഡണ്ട് രവീന്ദ്രൻ നായരുടെ അദ്യക്ഷതയിൽവികാരി ശാലോംഫാ. എൽദോ എ. കെ. ഉൽഘാടനം ചെയ്യും.

ക്ലാസുകൾ നയിക്കുന്നത്ഡോ. നീതു എ. പി.(സാമൂഹിക അർബുദ പ്രതിരോധ നിയന്ത്രണവിഭാഗം, എം.സി.സി ഐ.ഒ.എസ്.ആർ) ഡോ.ഫിൻസ് എം ഫിലിപ്പ് എന്നിവർ ക്ലാസുകൾ നയിക്കും. ജില്ലാ വൈസ് പ്രസിഡണ്ട് ടിൻ്റോ ലാവണ്യ, താലൂക്ക് പ്രസിഡണ്ട് ബാലകൃഷ്ണൻ, ബി.ജെപി മണ്ഡലം പ്രസിഡണ്ട് സന്തോഷ് സ്റ്റീഫൻ ,മനോജ് ക്ലാസിക്, തുടങ്ങിയവർ സംസാരിക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296215/kelakambvvs)