---
title: "ഹിജാബ് സംരക്ഷണ സമരം സംഘടിപ്പിക്കും: വനിതാ ലീഗ്"
english_title: "Women league"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29624/Wonen-league"
published_at: "2022-03-04T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622175c0c390a_IMG-20220304-WA0001.jpg"
keywords: []
---

# ഹിജാബ് സംരക്ഷണ സമരം സംഘടിപ്പിക്കും: വനിതാ ലീഗ്

> **Lead Summary:** ഇരിട്ടി : മുനിസിപ്പൽ വനിത ലീഗ് കൺവെൻഷൻ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉൽഘാടനം ചെയ്തു. 

## Article Content

ഇരിട്ടി : മുനിസിപ്പൽ വനിത ലീഗ് കൺവെൻഷൻ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉൽഘാടനം ചെയ്തു. 

ചാവശ്ശേരി സഹകരണ ബേങ്ക് ഇന്ദിരാഗാന്ധി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ വനിത ലീഗ് പ്രസിഡണ്ട് ബൾക്കീസ് പി.കെ അദ്ധ്യക്ഷത വഹിച്ചു.

 ഹിജാബ് സംരക്ഷണത്തിന് ആവശ്യമായ സമര മാർഗ്ഗങ്ങൾ സ്വീകരിക്കാനും തീരുമാനിച്ചു മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എം. മജീദ് , ഇ.കെ. മറിയം, സാജിദ ചൂര്യോട്ട് . നജ്മുന്നിസ, ടി.കെ. ഷരീഫ, സി.സെൽമ, എം.പി അബ്ദുൾ റഹിമാൻ .അഷ്റഫ് ചായിലോട്. വി.പി. റഷീദ്. അബ്ദുൽ ഖാദർ കോമ്പിൽ, പി.ബഷീർ, വി.എം മുഹമ്മദ്, അബ്ദുള്ള ആലമ്പത്ത് , ഫവാസ് പുന്നാട് ,കെ.കെ.മുനീർ , ശബിന ഷെറിൻ സംസാരിച്ചു.

ഉളിയിൽഐഡിയൽ കോളേജിൽ നിന്ന് കണ്ണൂർ യുനിവേഴ്സിറ്റിയിലേക്ക് യൂനിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഷബിന ഷറിനും പേരാവൂർ മണ്ഡലം വനിത ലീഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി.കെ ബൾക്കീസിനും ഉപഹാരം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29624/Wonen-league)