---
title: "യുക്രെയിനില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ"
english_title: "War 9th day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29628/war-9th-day"
published_at: "2022-03-04T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62217cfdb0beb_n3647770201646361817382efb1a68fa3c3647e952ea0740183d83f0f5546c12d705eb18166b175bd20f0ec.jpg"
keywords: []
---

# യുക്രെയിനില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ

> **Lead Summary:** കീവ്: യുക്രെയിനില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രെയിനിലെ ഏറ്റവും വലിയ ആണവനിലയമായ സപറോഷ്യയില്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

## Article Content

കീവ്: യുക്രെയിനില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രെയിനിലെ ഏറ്റവും വലിയ ആണവനിലയമായ സപറോഷ്യയില്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആണവനിലയത്തില്‍ തീയും പുകയും കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആണവനിലയം റഷ്യന്‍ സൈന്യം വളഞ്ഞു. യൂറോപിലെ തന്നെ രണ്ടാമത്തെ വലിയ ആണവനിലയമാണ് സപറോഷ്യ. ചെര്‍ണീവിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് സ്കൂളുകളും സ്വകാര്യ കെട്ടിടങ്ങളും തകര്‍ന്നു. അതേസമയം കീവിനെ ലക്ഷ്യംവച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് യുക്രെയിന്‍ സൈന്യം അവകാശപ്പെട്ടു.

ഇതുവരെ 9,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രെയിന്റെ അവകാശവാദം. തങ്ങളുടെ 498 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് റഷ്യ വെളിപ്പെടുത്തിയിരുന്നു. റഷ്യന്‍ മേജര്‍ ജനറല്‍ യുക്രെയിനില്‍ കൊല്ലപ്പെട്ടെന്നും 2,870 യുക്രെയിന്‍ സൈനികരെ വധിച്ചെന്നും റഷ്യ അറിയിച്ചു.

ഈ നൂറ്റാണ്ടിലെ ഏറ്റവും കൊടിയ അഭയാര്‍ത്ഥി ദുരന്തത്തിലേക്കാണ് യുദ്ധം നീങ്ങുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഭയാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. ഈ നില തുടര്‍ന്നാല്‍ യുക്രെയിനിലെ 40 ലക്ഷം ജനങ്ങളെങ്കിലും പലായനം ചെയ്യുമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29628/war-9th-day)