---
title: "ട്യൂഷൻ സെൻ്റർ പീഡനം: ഇരിട്ടിയിൽ വിദ്യാർത്ഥി - യുവജന - മഹിളാ പ്രതിഷേധ കൂട്ടായ്മ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296290/iritty"
published_at: "2025-06-15T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e3bff2c1ab_IMG-20250615-WA0006.jpg"
keywords: []
---

# ട്യൂഷൻ സെൻ്റർ പീഡനം: ഇരിട്ടിയിൽ വിദ്യാർത്ഥി - യുവജന - മഹിളാ പ്രതിഷേധ കൂട്ടായ്മ

> **Lead Summary:** **ഇരിട്ടി**:ട്യൂഷൻ സെന്ററിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെ സംരക്ഷിക്കുന്നവരെ സമഗ്ര അന്വേഷണം നടത്തി കണ്ടെത്തുക, പ്രതിയുടെ സാമൂഹിക പ്രവർത്തനത്തിന് ആർഎസ്എസ് നൽകുന്ന സഹായം തിരിച്ചറിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംയുക്ത നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**:ട്യൂഷൻ സെന്ററിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെ സംരക്ഷിക്കുന്നവരെ സമഗ്ര അന്വേഷണം നടത്തി കണ്ടെത്തുക, പ്രതിയുടെ സാമൂഹിക പ്രവർത്തനത്തിന് ആർഎസ്എസ് നൽകുന്ന സഹായം തിരിച്ചറിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംയുക്ത നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ എസ്‌ സിദ്ധാർത്ഥദാസ്‌ അധ്യക്ഷനായി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, സംസ്ഥാന ജോയന്റ്‌ സെക്രട്ടറി എം വി സരള, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജോയൽ തോമസ്, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ഉഷ മധു, പി വി ബിനോയ്, എസ്എഫ്ഐ ഏരിയാ സെക്രട്ടറി അശ്വിൻ കാരായി, പി എം സൗദാമിനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296290/iritty)