---
title: "കീവില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്"
english_title: "Indian student was shot "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29632/indian-student-was-shot"
published_at: "2022-03-04T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622183b20aef5_n36478468016463617860077e59f7efe92226278753a4fa090c76138c7ce6cbb98cc6725ac9b56ee9fe3080.jpg"
keywords: []
---

# കീവില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്

> **Lead Summary:** ന്യൂഡല്‍ഹി: കീവില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്.വിദ്യാര്‍ത്ഥിയെ പാതിവഴിയില്‍വച്ച്‌ തിരികെ കൊണ്ടുപോയെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

## Article Content

ന്യൂഡല്‍ഹി: കീവില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്.വിദ്യാര്‍ത്ഥിയെ പാതിവഴിയില്‍വച്ച്‌ തിരികെ കൊണ്ടുപോയെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കീവില്‍ നിന്ന് ലീവിവിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്.. ആള്‍നാശം പരമാവധി കുറച്ച്‌ എത്രയും വേഗം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് വി കെ സിംഗ് വ്യക്തമാക്കി.

അതേസമയം യുക്രെയിനില്‍ നിന്നുള്ള രണ്ട് വ്യോമസേനാ വിമാനങ്ങള്‍ കൂടി തിരികെയെത്തി. രണ്ട് വിമാനങ്ങളിലായി 420 പേരാണ് ഉള്ളത്. ഇന്നും നാളെയുമായി 7,400ലധികം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29632/indian-student-was-shot)