---
title: "ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒരുകുട്ടിയും"
english_title: "Seven killed in helicopter crash in Uttarakhand; one child among dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296322/seven-killed-in-helicopter-crash-in-uttarakhand-one-child-among-dead"
published_at: "2025-06-15T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e6aed374bb_IMG-20250615-WA0015.jpg"
keywords: []
---

# ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒരുകുട്ടിയും

> **Lead Summary:** ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴുപേർ മരിച്ചു. ഒരു കുട്ടിയും പൈലറ്റും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.20-ഓടെ ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു അപകടം. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

## Article Content

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴുപേർ മരിച്ചു. ഒരു കുട്ടിയും പൈലറ്റും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.20-ഓടെ ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു അപകടം. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. തകർന്ന് വീണ ഹെലികോപ്റ്റർ കത്തിയമരുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ സർവീസ് ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296322/seven-killed-in-helicopter-crash-in-uttarakhand-one-child-among-dead)