---
title: "അറ്റകുറ്റപ്പണിക്കിടെ ദേഹാസ്വാസ്ഥ്യം; ജീവനക്കാരൻ പോസ്റ്റിൽ കുടുങ്ങി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296340/kannur"
published_at: "2025-06-15T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e7d272058b_IMG-20250615-WA0017.jpg"
keywords: []
---

# അറ്റകുറ്റപ്പണിക്കിടെ ദേഹാസ്വാസ്ഥ്യം; ജീവനക്കാരൻ പോസ്റ്റിൽ കുടുങ്ങി

> **Lead Summary:** **കണ്ണൂർ** :വൈദ്യുതലൈനിൽ അറ്റകുറ്റപ്പണിക്കിടെ കരാർ ജീവനക്കാരൻ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്നു പോസ്‌റ്റിൽ കുടുങ്ങി. കൊല്ലം സ്വദേശി രാജേഷാണു പോസ്‌റ്റിൽ കുടുങ്ങിയത്. സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ താഴെയിറക്കി കുത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.

## Article Content

**കണ്ണൂർ** :വൈദ്യുതലൈനിൽ അറ്റകുറ്റപ്പണിക്കിടെ കരാർ ജീവനക്കാരൻ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്നു പോസ്‌റ്റിൽ കുടുങ്ങി. കൊല്ലം സ്വദേശി രാജേഷാണു പോസ്‌റ്റിൽ കുടുങ്ങിയത്. സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ താഴെയിറക്കി കുത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.

കണ്ണൂർ പാറാലിൽ വൈദ്യുതലൈനിൻ്റെ അറ്റകുറ്റപ്പണിക്കിടെയാണു രാജേഷ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്നു പോസ്‌റ്റിൽ കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരും നാട്ടുകാരും ചേർന്നു റോഡിലൂടെ പോവുകയായിരുന്ന പാഴ്‌സൽ ലോറിയുടെ മുകളിൽ കയറി അതിസാഹസികമായി രാജേഷിനെ താഴെയിറക്കി. വിവരമറിഞ്ഞു കുത്തുപറമ്പ് പൊലീസും ഫയർഫോഴ്സു‌ം സ്‌ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296340/kannur)