ഏലപ്പീടിക : അനുഗ്രഹ ആർട്സ് ആൻ്റ്സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം നിർമ്മിച്ച ഏലപ്പീടിക ടൂറിസം ഡോക്യുമെൻ്ററി പ്രകാശനവും,എസ്.എസ്.എൽ.സി, പ്ലസ് ടുവിജയികളെ ആദരിക്കുകയും ചെയ്തു.
മലയാം പടി വയോജന വിശ്രമകേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത ഉൽഘാടനംചെയ്തു.വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർജിമ്മി അബ്രാഹം സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കുകയും,ടൂറിസം ഡോക്യുമെൻ്ററി രചനയും സംവിധാനവും നിർവ്വഹിച്ച ദിലീപ് തോമസിനെ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത ആദരിക്കുകയും ചെയ്തു.വിവിധ മൽസരങ്ങളിൽ വിജയിക ളായർവർക്കുള്ളസമ്മാന വിതരണം കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഷാൻ്റി തോമസ് , സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് എന്നിവർ ചെയ്തു. സജി. പി.കെ, ഷിജു ഇ.കെ, സെബാസ്റ്റ്യൻ പി.വി. എന്നിവർ സംസാരിച്ചു.
Elapeedikaturisam