---
title: "ഒയിസ്കയുടെ 'മിഡോറി സമുറായ് അവാർഡ്' 'പച്ചപ്പിന്റെ കാവലാൾ 'വി. രവീന്ദ്രൻ ധർമടത്തിനു സമ്മാനിച്ചു ."
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296446/kozhikod"
published_at: "2025-06-16T04:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684f5448c3f10_IMG-20250616-WA0003.jpg"
keywords: []
---

# ഒയിസ്കയുടെ 'മിഡോറി സമുറായ് അവാർഡ്' 'പച്ചപ്പിന്റെ കാവലാൾ 'വി. രവീന്ദ്രൻ ധർമടത്തിനു സമ്മാനിച്ചു .

> **Lead Summary:** **കോഴിക്കോട്**: ഒയിസ്ക ഇന്റർനാഷണൽ നോർത്ത് കേരള സമ്മേളനം, കോഴിക്കോട് ഓയിസ്ക യൂത്ത് സെന്ററിൽ നടന്നു. ഉത്തര മേഖല പ്രസിഡന്റ് പ്രൊ. ഫിലിപ്പ് കെ ആന്റണിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. ശുദ്ധോദനൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്**: ഒയിസ്ക ഇന്റർനാഷണൽ നോർത്ത് കേരള സമ്മേളനം, കോഴിക്കോട് ഓയിസ്ക യൂത്ത് സെന്ററിൽ നടന്നു. ഉത്തര മേഖല പ്രസിഡന്റ് പ്രൊ. ഫിലിപ്പ് കെ ആന്റണിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. ശുദ്ധോദനൻ ഉദ്‌ഘാടനം ചെയ്തു.

> ഒയിസ്കയുടെ "മിഡോറി സമുറായ് അവാർഡ്" വി. രവീന്ദ്രൻ ധർമടത്തിനു ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു. എം സമ്മാനിച്ചു. ഒയിസ്ക കോഴിക്കോട് വനിത ചാപ്റ്റർ ഏർപ്പെടുത്തിയ ഈ അവാർഡ് പ്രശസ്തി പത്രവും, 10001 രൂപ ക്യാഷ് അവാർഡും അടങ്ങിയതാണ്.

തലശ്ശേരി എരഞ്ഞോളി പുഴയിലെ കണ്ടൽ കാടുകളിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, പരിസ്ഥിതി അവബോധത്തിന്റെ ഉൾപ്രേരണയാൽ ലാബേചയില്ലാതെ സ്വയം നിർമാർജനം ചൈയ്യുന്ന, പരിസ്ഥിതി പ്രവർത്തകൻ ആണ് രവീന്ദ്രൻ ധർമടം. അനിത ടി, വി.പി. ശശീധരൻ, ഫൗസിയ മുബഷീർ, സതീഷ് കുമാർ, അഡ്വ: ജയ പ്രശാന്ത് ബാബു, ജെയ്‌സൺ ബേസിൽ, കെ റിനീഷ്, ലേഖ കോറോത്ത്, ഗീത പ്രേമരാജൻ, അമൃത മനോഹരൻ, പ്രിയ നന്ദ കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296446/kozhikod)