---
title: "മുക്കുപണ്ട തട്ടിപ്പിനെതിരെ നിയമ നടപടികളും ശിക്ഷാ നടപടികളും ശക്തമാക്കണം : ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ"
english_title: "Kerala Private Bankers Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296464/kerala-private-bankers-association"
published_at: "2025-06-16T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684f8fff9af06_WhatsApp_Image_2025-06-15_at_20.05.09.jpeg"
keywords: []
---

# മുക്കുപണ്ട തട്ടിപ്പിനെതിരെ നിയമ നടപടികളും ശിക്ഷാ നടപടികളും ശക്തമാക്കണം : ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ

> **Lead Summary:** ഇരിട്ടി: വർധിച്ചു വരുന്ന മുക്കു പണ്ട തട്ടിപ്പിനെ തിരെ നിയമ നടപടികളും ശിക്ഷാ നടപടികളുംഒരുപോലെ ശക്തമാക്കണമെന്ന് ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന ഇരുപത്തിരണ്ടാമത് ജില്ല സമ്മേളനവും കുടുംബ സംഗമവും ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: വർധിച്ചു വരുന്ന മുക്കു പണ്ട തട്ടിപ്പിനെ തിരെ നിയമ നടപടികളും ശിക്ഷാ നടപടികളുംഒരുപോലെ ശക്തമാക്കണമെന്ന് ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന ഇരുപത്തിരണ്ടാമത് ജില്ല സമ്മേളനവും കുടുംബ സംഗമവും ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ഫ്രാൻസിസ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡൻ്റ് പി.എ.ജോസ് മുഖ്യ പ്രഭാഷണം നടത്തി. അസോ. ജില്ലാ സെക്രട്ടറി സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഫ്രാൻസിസ് തൈപ്പാടത്ത് വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു.വിജോയ് വർഗ്ഗീസ്, സെബാസ്റ്റ്യൻ തോമസ്, കെ.കെ.ഗോപു, പി.കെ.സുനിൽകുമാർ, ജയചന്ദ്രൻ മറ്റപ്പള്ളി, എ.പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296464/kerala-private-bankers-association)