---
title: "കണ്ണൂരിൽ വീടിന് മുകളില്‍ മരം  വീണ് നാലുപേര്‍ക്ക് പരിക്ക്"
english_title: "A coconut tree fell on the house in Kannur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296504/a-coconut-tree-fell-on-the-house-in-kannur"
published_at: "2025-06-16T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fc55be1bec_A_News_photo_123.jpg"
keywords: []
---

# കണ്ണൂരിൽ വീടിന് മുകളില്‍ മരം  വീണ് നാലുപേര്‍ക്ക് പരിക്ക്

> **Lead Summary:** പന്നിയൂര്‍: പന്നിയൂര്‍ വില്ലേജിലെ കൂവങ്കുന്നില്‍ വീടിനു മുകളില്‍ മരം വീണ് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. പുഞ്ചയില്‍ ജെയിംസിന്റെ വീടിനു മുകളിലാണ് മരം വീണത്. എല്ലാവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പരിക്ക് ഗുരുതരമല്ലന്നും പന്നിയൂര്‍ വില്ലേജ് ഓഫീസര്‍ ബിനില്‍ ആന്റണി അറിയിച്ചു.

## Article Content

പന്നിയൂര്‍: പന്നിയൂര്‍ വില്ലേജിലെ കൂവങ്കുന്നില്‍ വീടിനു മുകളില്‍ മരം വീണ് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. പുഞ്ചയില്‍ ജെയിംസിന്റെ വീടിനു മുകളിലാണ് മരം വീണത്. എല്ലാവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പരിക്ക് ഗുരുതരമല്ലന്നും പന്നിയൂര്‍ വില്ലേജ് ഓഫീസര്‍ ബിനില്‍ ആന്റണി അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 9 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീടിന് സമീപത്തുണ്ടായിരുന്ന തെങ്ങ് പൊട്ടി വീണത്. തെങ്ങ് വീഴുന്ന സമയത്ത് വീട്ടിനകത്ത് ഉണ്ടായിരുന്ന ജയ്സണിൻ്റെ പിതാവ് തോമസ്(90), ഭാര്യ സെലീന (40) , മകൻ സനു (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ തലയയ്ക്കാണ് ഓട് വീണ് നിസാര പരിക്കേറ്റത്. വീടിൻ്റെ മേൽകൂര പൂർണമായും തകർന്നു. മാസങ്ങൾക്ക് മുന്നേയാണ് ലൈഫ് ഭവന പദ്ധതി വഴി വീട് നിർമ്മിച്ചത്. വാർഡ് മെമ്പർ കെ ഷൈമയുടെ നേതൃത്വത്തിൽ നാട്ടുകാർ തെങ്ങ് മുറിച്ചു മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296504/a-coconut-tree-fell-on-the-house-in-kannur)