---
title: "കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായാതായി പരാതി"
english_title: "Complaint about two people being missing."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296517/complaint-about-two-people-being-missing"
published_at: "2025-06-16T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fd214590b9_river.jpg"
keywords: []
---

# കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായാതായി പരാതി

> **Lead Summary:** കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായാതായി സുഹൃത്തുക്കൾ. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് , കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് എന്നിവരെയാണ് കാണാതായാതായി ഒപ്പമെത്തിയവർ വലയുന്നത്. ഒന്നിച്ചെത്തി കുളി കഴിഞ്ഞപ്പോഴാണ് അഭിജിത്തിനെ കാണാതായി അറിയുന്നതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ശക്തമായ ഒഴുക്കിൽ അഭിജിത് പെട്ടിട്ടുണ്ടാകുമോ എന്നാണ് സംശയിക്കുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യയാണ് അറിയിച്ചത്. കേളകം എസ്എച്ച്ഒ ഇംതിഹാസ് താഹ, പ്രിൻസിപ്പൽ എസ്ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ശക്തമായ ഒഴുക്കാണ് കൊട്ടിയൂർ ബാവലി പുഴയിൽ ഉള്ളത്. തീർത്ഥാടനത്തിനെത്തുന്നവർ പുഴയിലിറങ്ങരുതെന്ന് പോലീസും ഫയർ ഫോഴ്സും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് പലരും പുഴയിൽ കുളിക്കാൻ ശ്രമിക്കുന്നതായി നാട്ടുകാർ പറയുന്നു

## Article Content

കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായാതായി സുഹൃത്തുക്കൾ. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് , കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് എന്നിവരെയാണ് കാണാതായാതായി ഒപ്പമെത്തിയവർ വലയുന്നത്. ഒന്നിച്ചെത്തി കുളി കഴിഞ്ഞപ്പോഴാണ് അഭിജിത്തിനെ കാണാതായി അറിയുന്നതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ശക്തമായ ഒഴുക്കിൽ അഭിജിത് പെട്ടിട്ടുണ്ടാകുമോ എന്നാണ് സംശയിക്കുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യയാണ് അറിയിച്ചത്. കേളകം എസ്എച്ച്ഒ ഇംതിഹാസ് താഹ, പ്രിൻസിപ്പൽ എസ്ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ശക്തമായ ഒഴുക്കാണ് കൊട്ടിയൂർ ബാവലി പുഴയിൽ ഉള്ളത്. തീർത്ഥാടനത്തിനെത്തുന്നവർ പുഴയിലിറങ്ങരുതെന്ന് പോലീസും ഫയർ ഫോഴ്സും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് പലരും പുഴയിൽ കുളിക്കാൻ ശ്രമിക്കുന്നതായി നാട്ടുകാർ പറയുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296517/complaint-about-two-people-being-missing)