---
title: "‘വൻ വിജയ പ്രതീക്ഷയിൽ, 75% വോട്ടും തനിക്ക് അനുകൂലമാകും’; പി വി അൻവർ"
english_title: "Pvanvernilamboor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296551/pvanvernilamboor"
published_at: "2025-06-16T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ff1516f55c_1000097914.jpg"
keywords: []
---

# ‘വൻ വിജയ പ്രതീക്ഷയിൽ, 75% വോട്ടും തനിക്ക് അനുകൂലമാകും’; പി വി അൻവർ

> **Lead Summary:** **നിലമ്പൂർ: **വൻ വിജയ പ്രതീക്ഷയിലാണ് താനെന്ന് നിലമ്പൂരിലെ സ്ഥാനാർഥി പി. വി. അൻവർ. വോട്ടിംഗിൽ അടിയൊഴുക്ക് മാത്രമല്ല, മുകളിലിരുന്നവരിൽ നിന്ന് പോലും പിന്തുണ ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അൻവർ അഭിപ്രായപ്പെട്ടു.

## Article Content

**നിലമ്പൂർ: **വൻ വിജയ പ്രതീക്ഷയിലാണ് താനെന്ന് നിലമ്പൂരിലെ സ്ഥാനാർഥി പി. വി. അൻവർ. വോട്ടിംഗിൽ അടിയൊഴുക്ക് മാത്രമല്ല, മുകളിലിരുന്നവരിൽ നിന്ന് പോലും പിന്തുണ ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അൻവർ അഭിപ്രായപ്പെട്ടു.

പോൾ ചെയ്യുന്ന വോട്ടിൽ 75% വോട്ടും തനിക്ക് അനുകൂലമാകും. താൻ രാജിവച്ച് വീണ്ടും മത്സരത്തിലേർപ്പെട്ടത് നിലമ്പൂരിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തുന്നതിനായാണ്.ജനങ്ങളെ വഞ്ചിച്ച നേതാക്കൾക്കെതിരെയാണ് താൻ തിരഞ്ഞെടുപ്പ് പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിന് വേണ്ടത് അന്താരാഷ്ട്ര വിഷയങ്ങൾ അല്ല, മനുഷ്യ–വന്യമൃഗ സംഘർഷങ്ങൾക്കുള്ള പരിഹാരമാണ്. മുന്നണി പ്രവേശനം സംബന്ധിച്ച ആലോചനകൾ എല്ലാം മെയ് 23ന് ശേഷം മാത്രമേ നടക്കുകയുള്ളൂ എന്നും പി. വി. അൻവർ വ്യക്തമാക്കി.

അതേസമയം നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ.പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് മുന്നണികൾ. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് യുഡിഎഫ് – എൽ ഡി എഫ് സ്ഥാനാർഥികൾ മണ്ഡലത്തിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കും.പി വി അൻവറും അവസാന ലാപ്പിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296551/pvanvernilamboor)