---
title: "മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണത്തിനു പുതിയ പദ്ധതി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296644/kannur"
published_at: "2025-06-17T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850f50aba5a0_Screenshot_2025-06-17_102331.jpg"
keywords: []
---

# മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണത്തിനു പുതിയ പദ്ധതി

> **Lead Summary:** **കണ്ണൂർ** :വിത്തുട്ട് പദ്ധതിയുടെ ഭാഗമായുള്ള വിത്തുണ്ട വിതരണ പരിപാടി കണ്ണൂർ ഡിവിഷണിൽ തുടക്കമായി. മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണത്തിൻ്റെ ഭാഗമായുള്ള ഫുഡ് ഫോഡർ മിഷൻ ഭാഗമായി വന്യജീവികൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിനായി അവയ്ക്കുള്ള ഭക്ഷണം വെള്ളം എന്നിവ വനത്തിൽ തന്നെ ലഭ്യമാകുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്. തദ്ദേശീയ വൃക്ഷങ്ങളുടെ വിത്തുകൾ ശേഖരിച്ച് തയ്യാറാക്കിയ വിത്തുണ്ടകളുടെ വിതരണമാണ് വിത്തൂട്ട് എന്ന പേരിൽ നടത്തുന്നത്. വിത്തുണ്ടകൾ വനമേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളിൽ നിക്ഷേപിക്കും. വിത്തുട്ട് പദ്ധതിയുടെ ഭാഗമായുള്ള വിത്തുണ്ട വിതരണ പരിപാടി കണ്ണൂർ ഡിവിഷണിൽ തുടക്കമായി. കണ്ണവം റെയ്ഞ്ചിലെ നിടുംപൊയിൽ സെക്ഷനിൽ ചെമ്പുക്കാവ് വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് വിത്തൂട്ട് പരിപാടി ആരംഭിച്ചിത്.

## Article Content

**കണ്ണൂർ** :വിത്തുട്ട് പദ്ധതിയുടെ ഭാഗമായുള്ള വിത്തുണ്ട വിതരണ പരിപാടി കണ്ണൂർ ഡിവിഷണിൽ തുടക്കമായി. മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണത്തിൻ്റെ ഭാഗമായുള്ള ഫുഡ് ഫോഡർ മിഷൻ ഭാഗമായി വന്യജീവികൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിനായി അവയ്ക്കുള്ള ഭക്ഷണം വെള്ളം എന്നിവ വനത്തിൽ തന്നെ ലഭ്യമാകുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്. തദ്ദേശീയ വൃക്ഷങ്ങളുടെ വിത്തുകൾ ശേഖരിച്ച് തയ്യാറാക്കിയ വിത്തുണ്ടകളുടെ വിതരണമാണ് വിത്തൂട്ട് എന്ന പേരിൽ നടത്തുന്നത്. വിത്തുണ്ടകൾ വനമേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളിൽ നിക്ഷേപിക്കും. വിത്തുട്ട് പദ്ധതിയുടെ ഭാഗമായുള്ള വിത്തുണ്ട വിതരണ പരിപാടി കണ്ണൂർ ഡിവിഷണിൽ തുടക്കമായി. കണ്ണവം റെയ്ഞ്ചിലെ നിടുംപൊയിൽ സെക്ഷനിൽ ചെമ്പുക്കാവ് വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് വിത്തൂട്ട് പരിപാടി ആരംഭിച്ചിത്.

തളിപ്പറമ്പ് റെയ്ഞ്ചിലെ കരാമരംതട്ട് സെക്ഷനിലെ വിത്തൂട്ട് പരിപാടി കുടിയാന്മല ബീറ്റിലെ പൈതൽമലയിൽ ഇന്ന് തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും കരാമരംതട്ട് സെക്ഷൻ സ്റ്റാഫുകളുടെയും, സന്ദർശകരുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പൈതൽമലയിൽ വനഭാഗത്ത് വിത്തുണ്ട നിക്ഷേപിച്ച് തളിപ്പറമ്പ് റെയ്ഞ്ചിൽ വിത്തൂട്ട് ആരംഭിച്ചു . പ്ലാവ്, ആഞ്ഞിലി, മാവ്, കൊക്കോ, പപ്പായ, കശുവണ്ടി മുതലായവയുടെ വിത്തുകൾ ശേഖരിച്ച് 607-ഓളം വിത്തുണ്ടകൾ കുടിയാന്മല ബീറ്റ് സ്റ്റാഫും, 520-ഓളം വിത്തുണ്ടകൾ കരാമരംതട്ട് ബീറ്റ് സ്റ്റാഫും, തയ്യാറാക്കിയിട്ടുണ്ട്. ഇത് ചിക്കാട്, പുറത്തൊട്ടി, പൈതൽമല വനപ്രദേശങ്ങളിലാണ് വിതരണം ചെയ്യുന്നത്.

കൊട്ടിയൂർ റെയ്ഞ്ചിലും വിത്തുട്ട് പരിപാടി ആരംഭിച്ചു. തോലമ്പ്ര, മണത്തണ സെക്ഷനുകളിലാണ് വിത്തുട്ട് ആരംഭിച്ചത്. തോലമ്പ്ര സെക്ഷനിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ് വിത്തുട്ട് പരിപാടി ഉദ്ഘാടനം കായക്കാട് വനഭാഗത്ത് സെക്ഷൻ സ്റ്റാഫിൻ്റെ സാന്നിധ്യത്തിൽ നടത്തി. തോലമ്പ്ര സെക്ഷനിലെ കായക്കാട്, മയിലാടുംപാറ വനഭാഗത്താണ് വിത്തുണ്ടകൾ വിതരണം ചെയ്യുന്നത്. മൂട്ടിൽപഴം, റുബിക്ക, പ്ലാവ്, ആഞ്ഞിലി, കുരങ്ങാട്ടി, ഞാവൽ, മാവ്, പശുപതി മുതലായവയുടെ വിത്തുകൾ ശേഖരിച്ച് 376-ഓളം വിത്തുണ്ടകൾ തോലമ്പ്ര സെക്ഷൻ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. മണത്തണ സെക്ഷനിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ്‌കുമാർ വിത്തൂട്ട് പരിപാടി ഉദ്ഘാടനം ചെയ്തു‌. ഉദ്ഘാടനത്തിൻ്റെ ഭാഗമായി മണത്തണ സെക്ഷൻ്റെ അധികാരപരിധിയിൽപ്പെട്ട രാമച്ചി-കോളിത്തട്ട് , പാലുകാച്ചി വനസംരക്ഷണസമിതി അംഗങ്ങളുടെയും, മണത്തണ സെക്ഷൻ സ്റ്റാഫ്, വാച്ചർമാരുടെയും നേതൃതത്വത്തിലുമാണ് വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചത്. മണത്തണ സെക്ഷനിലെ കണ്ടപ്പുനം, പാലുകാച്ചി, കോളിത്തട്ട്, വെണ്ടേക്കുംചാൽ വനഭാഗങ്ങളിലാണ് വിത്തുണ്ടകൾ വിതരണം ചെയ്യുന്നത്. പ്ലാവ്, മുള, ആഞ്ഞിലി, ഈറ്റ, ഞാവൽ, മാവ് മുതലായവയുടെ വിത്തുകൾ ശേഖരിച്ച് 1150-ഓളം വിത്തുണ്ടകൾ സ്റ്റാഫ് തയ്യാറാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296644/kannur)