---
title: "കേളകത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘം അർബുദ ബോധവൽക്കരണ ക്ലാസ്സ് നടത്തി"
english_title: "kelakem "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296651/kelakem"
published_at: "2025-06-17T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850fb26c4628_Screenshot_2025-06-17_105008.jpg"
keywords: []
---

# കേളകത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘം അർബുദ ബോധവൽക്കരണ ക്ലാസ്സ് നടത്തി

> **Lead Summary:** **കേളകം: **ഭാരതീയ വ്യാപാരി വ്യവസായി സംഘം, കേളകം യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് അർബുദ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കേളകം ബി.വി.വി.എസ് ഓഫീസിൽ, മലബാർ കാൻസർ സെൻ്റർ - പോസ്റ്റ് ഗ്രാജു വേറ്റ് ഓങ്കോളജി സയൻസ് & റിസേർച്ച് തലശേരിയുടെ സഹകരണത്തോടെ കാൻസറിനെതിരെ ബോധവൽകരണ പരിപാടിയും , ബി.വി.വി.എസ് മെമ്പർമാരുടെ എസ്.എസ്.എൽ.സി, പ്ലസ്സു ഉന്നതവിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിക്കലും, ബി.വി.വി.എസ്. പ്രസിഡണ്ട് രവീന്ദ്രൻ നായരുടെ അദ്യക്ഷതയിൽ വികാരി ശാലോം, ഫാ. എൽദോ എ. കെ. ഉൽഘാടനം ചെയ്തു.

## Article Content

**കേളകം: **ഭാരതീയ വ്യാപാരി വ്യവസായി സംഘം, കേളകം യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് അർബുദ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കേളകം ബി.വി.വി.എസ് ഓഫീസിൽ, മലബാർ കാൻസർ സെൻ്റർ - പോസ്റ്റ് ഗ്രാജു വേറ്റ് ഓങ്കോളജി സയൻസ് & റിസേർച്ച് തലശേരിയുടെ സഹകരണത്തോടെ കാൻസറിനെതിരെ ബോധവൽകരണ പരിപാടിയും , ബി.വി.വി.എസ് മെമ്പർമാരുടെ എസ്.എസ്.എൽ.സി, പ്ലസ്സു ഉന്നതവിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിക്കലും, ബി.വി.വി.എസ്. പ്രസിഡണ്ട് രവീന്ദ്രൻ നായരുടെ അദ്യക്ഷതയിൽ വികാരി ശാലോം, ഫാ. എൽദോ എ. കെ. ഉൽഘാടനം ചെയ്തു.

ഡോ. നീതു എ. പി., ഡോ.ഫിൻസ് എം ഫിലിപ്പ് എന്നിവർ ക്ലാസെടുത്തു. നയിക്കും. ബി.വി.വി.എസ് കേളകം യൂനിറ്റ് സിക്രട്ടറി എം.സി.സിബിച്ചൻ, വൈസ് പ്രസിഡണ്ട് ഷാജി പാമ്പാടി ,അലക്സ് പാമ്പാടിയിൽ ,ജില്ലാ വൈസ് പ്രസിഡണ്ട് ടിൻ്റോ ലാവണ്യ, താലൂക്ക് പ്രസിഡണ്ട് ബാലകൃഷ്ണൻ, ബി.ജെപി മണ്ഡലം പ്രസിഡണ്ട് സന്തോഷ് സ്റ്റീഫൻ ,മനോജ് ക്ലാസിക്, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296651/kelakem)