2 ദിവസം പ്രായമായ നവജാത ശിശു പറമ്പിൽ മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ

2 ദിവസം പ്രായമായ നവജാത ശിശു പറമ്പിൽ മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ
Jun 17, 2025 03:38 PM | By Remya Raveendran

പത്തനംതിട്ട : മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത അയൽ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാൽ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21 കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെൺകുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു.അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.


 

Founddeathbaby

Next TV

Related Stories
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം നാളെ

Jun 17, 2025 07:35 PM

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം നാളെ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം...

Read More >>
അടിമുടി മാറുന്നു! സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു നി‍ർദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി

Jun 17, 2025 05:07 PM

അടിമുടി മാറുന്നു! സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു നി‍ർദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി

അടിമുടി മാറുന്നു! സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു നി‍ർദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ...

Read More >>
ഓണക്കനി - നിറപൊലിമ പദ്ധതിയുടെ ഉളിക്കൽ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

Jun 17, 2025 04:52 PM

ഓണക്കനി - നിറപൊലിമ പദ്ധതിയുടെ ഉളിക്കൽ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

ഓണക്കനി - നിറപൊലിമ പദ്ധതിയുടെ ഉളിക്കൽ പഞ്ചായത്ത് തല ഉദ്ഘാടനം...

Read More >>
പയ്യാവൂർ ഗവ: യു.പി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു

Jun 17, 2025 04:40 PM

പയ്യാവൂർ ഗവ: യു.പി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു

പയ്യാവൂർ ഗവ: യു.പി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം...

Read More >>
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

Jun 17, 2025 04:06 PM

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി...

Read More >>
'നിലമ്പൂരിൽ ഷൗക്കത്ത് തോൽക്കും, സ്വരാജിന് 35000 വോട്ട്'; ജയമുറപ്പെന്ന് അൻവർ; വിശ്വ കർമ്മ ഐക്യ വേദി പിന്തുണ പ്രഖ്യാപിച്ചു

Jun 17, 2025 03:19 PM

'നിലമ്പൂരിൽ ഷൗക്കത്ത് തോൽക്കും, സ്വരാജിന് 35000 വോട്ട്'; ജയമുറപ്പെന്ന് അൻവർ; വിശ്വ കർമ്മ ഐക്യ വേദി പിന്തുണ പ്രഖ്യാപിച്ചു

'നിലമ്പൂരിൽ ഷൗക്കത്ത് തോൽക്കും, സ്വരാജിന് 35000 വോട്ട്'; ജയമുറപ്പെന്ന് അൻവർ; വിശ്വ കർമ്മ ഐക്യ വേദി പിന്തുണ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -