ഉളിക്കൽ : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികളും പൂവും ഉല്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ ഉളിക്കൽ സിഡിഎസി ന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണക്കനി - നിറപൊലിമ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. തേർമല വാർഡിലെ ഹരിശ്രീ ജെഎൽ ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രണ്ടര ഏക്കർ കൃഷിയിടത്താണ് പദ്ധതി നടപ്പിലാക്കുന്നത്. യോഗത്തിൽ തേർമല വാർഡ് മെമ്പർ രാമകൃഷ്ണൻ കോയാടൻ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ വി.ജി. ശശി, പഞ്ചായത്ത് അംഗം ജോളി ഫിലിപ്പോസ്, ജെ എൽ ജി ഗ്രൂപ്പ് കൺവീനർ ഗിരിജ നാരായണൻ, സി ഡി എസ് അംഗം ഷീബ സിജു, തുടങ്ങിയവർ പങ്കെടുത്തു.

Ulikkalpanchayath