---
title: "ഓണത്തിന് ഒരു കൊട്ടപൂവ്; തൈകള്‍ വിതരണം ചെയ്തു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296804/kannur"
published_at: "2025-06-17T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68518f8a0a607_download_-_2025-06-17T212323.298.jpeg"
keywords: []
---

# ഓണത്തിന് ഒരു കൊട്ടപൂവ്; തൈകള്‍ വിതരണം ചെയ്തു

> **Lead Summary:** **കണ്ണൂർ :**ജില്ലാപഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ്; ഓണക്കനി നിറപ്പൊലിമ' പദ്ധതിയുടെ ഉളിക്കല്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം തേര്‍മല വാര്‍ഡിലെ ഹരിശ്രീ ജെ എല്‍ ജി ഗ്രൂപ്പിന് തൈകള്‍ കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി നിര്‍വഹിച്ചു. തേര്‍മല വാര്‍ഡ് അംഗം കെ രാമകൃഷ്ണന്‍ അധ്യക്ഷനായി. വനിതാ ഗ്രൂപ്പുകളെ കൃഷിയില്‍ പ്രോത്സാഹിപ്പിക്കുക, വരുമാനം വര്‍ധിപ്പിക്കുക, ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ഉല്‍പാദിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കാലങ്കി വാര്‍ഡ് മെമ്പര്‍ ജോളി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിജി ശശി, ജെ എല്‍ ജി ഗ്രൂപ്പ് കണ്‍വീനര്‍ ഗിരിജ നാരായണന്‍, സിഡിഎസ് മെമ്പര്‍ ഷീജ സിജു തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**കണ്ണൂർ :**ജില്ലാപഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ്; ഓണക്കനി നിറപ്പൊലിമ' പദ്ധതിയുടെ ഉളിക്കല്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം തേര്‍മല വാര്‍ഡിലെ ഹരിശ്രീ ജെ എല്‍ ജി ഗ്രൂപ്പിന് തൈകള്‍ കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി നിര്‍വഹിച്ചു. തേര്‍മല വാര്‍ഡ് അംഗം കെ രാമകൃഷ്ണന്‍ അധ്യക്ഷനായി. വനിതാ ഗ്രൂപ്പുകളെ കൃഷിയില്‍ പ്രോത്സാഹിപ്പിക്കുക, വരുമാനം വര്‍ധിപ്പിക്കുക, ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ഉല്‍പാദിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കാലങ്കി വാര്‍ഡ് മെമ്പര്‍ ജോളി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിജി ശശി, ജെ എല്‍ ജി ഗ്രൂപ്പ് കണ്‍വീനര്‍ ഗിരിജ നാരായണന്‍, സിഡിഎസ് മെമ്പര്‍ ഷീജ സിജു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296804/kannur)