---
title: "ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു"
english_title: "Bike rider beheaded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29684/Bike-rider-beheaded"
published_at: "2022-03-04T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221b585be077_Screenshot_20220304_121317.jpg"
keywords: []
---

# ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

> **Lead Summary:** കെ.എസ്. ആർ.ടി.സി. ബസ്സിടിച്ച ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പട്ടാമ്പി വിളയൂരിലിണ് സംഭവം. അപകടത്തിന്റെ സി.സി. ടി.വി. ദൃശ്യങ്ങൾ പുറത്ത്. വിളയൂർ സെൻററിൽ വ്യാഴാഴ്ച വൈകുന്നേരം 7.30 നാണ് അപകടം.

## Article Content

കെ.എസ്. ആർ.ടി.സി. ബസ്സിടിച്ച ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പട്ടാമ്പി വിളയൂരിലിണ് സംഭവം. അപകടത്തിന്റെ സി.സി. ടി.വി. ദൃശ്യങ്ങൾ പുറത്ത്. വിളയൂർ സെൻററിൽ വ്യാഴാഴ്ച വൈകുന്നേരം 7.30 നാണ് അപകടം.

ഇടതുവശം ചേർന്ന് പോയിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിനെ കെഎസ്ആർടിസി ബസ് ഇടിക്കുന്നതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. കെ.എസ്.ആർ.ടി.സി ബസ് അശ്രദ്ധമായി ഓവർടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം.

ബൈക്ക് യാത്രക്കാരനായ മലപ്പുറം കൊളത്തൂർ സ്വദേശി സതീഷ് കുമാറിനെ പെരിന്തൽമണ്ണ അല്ഷിഫാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വ്യക്തിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബസ് കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം താമരശ്ശേരി റൂട്ടിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസിയിടിച്ചാണ് അപകടമുണ്ടായത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29684/Bike-rider-beheaded)