---
title: "സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. "
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296878/thiruvanathapuram"
published_at: "2025-06-18T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68524e2483a28_images.jpeg"
keywords: []
---

# സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. 

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച്എസ്എസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒന്നും, രണ്ടും മൂന്നും ഘട്ട നടപടികൾക്ക് ശേഷമാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 2,40,533 വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായുള്ള സെക്കൻഡറി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഉടൻ ക്ഷണിക്കും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച്എസ്എസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒന്നും, രണ്ടും മൂന്നും ഘട്ട നടപടികൾക്ക് ശേഷമാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 2,40,533 വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായുള്ള സെക്കൻഡറി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഉടൻ ക്ഷണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296878/thiruvanathapuram)