---
title: "74,000 ത്തിലേക്ക്; സംസ്ഥാനത്ത് വീണ്ടും സ്വ‍ർണവില കുതിച്ചു"
english_title: "goldrate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296900/goldrate"
published_at: "2025-06-18T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68525e261ef3d_istockphoto-1277517088-612x612.jpg"
keywords: []
---

# 74,000 ത്തിലേക്ക്; സംസ്ഥാനത്ത് വീണ്ടും സ്വ‍ർണവില കുതിച്ചു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ​രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ​ഇതോടെ വീണ്ടും സ്വർണവില 74000 കടന്നു. സർവ്വകാല റെക്കോർഡിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തിന് മുൻപ് സ്വർണവില. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,000 രൂപയാണ്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ​രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ​ഇതോടെ വീണ്ടും സ്വർണവില 74000 കടന്നു. സർവ്വകാല റെക്കോർഡിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തിന് മുൻപ് സ്വർണവില. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,000 രൂപയാണ്.

ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചതോടെ സ്വർണവില കുത്തനെ കൂടിയിരുന്നു. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തയതോടെയാണ് സ്ഥിതി​ഗതികൾ വഷളായത്. വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ കൂടിയിരുന്നു. എന്നാൽ വില സർവ്വകാല റെക്കോർഡിലെത്തിയതോടെ നിക്ഷേപകർ ലാഭമോടുത്ത് പിരിഞ്ഞു. ഇതോടെ സ്വർണവില ചെറുതായി ഇടിഞ്ഞിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 50 രൂപ ഉയർന്നു. ഇന്നത്തെ വില 9250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 7590 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296900/goldrate)