---
title: "യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി കൂത്തുപറമ്പ് ഗവ.ഹയർ സെക്കൻ്റെറി സ്ക്കൂൾ വിദ്യാർത്ഥികൾ രംഗത്തെത്തി"
english_title: "With the message of peace against war"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29691/With-the-message-of-peace-against-war"
published_at: "2022-03-04T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221bd4f15f6b_Picsart_22-03-04_12-47-30-267.jpg"
keywords: []
---

# യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി കൂത്തുപറമ്പ് ഗവ.ഹയർ സെക്കൻ്റെറി സ്ക്കൂൾ വിദ്യാർത്ഥികൾ രംഗത്തെത്തി

> **Lead Summary:** യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി കൂത്തുപറമ്പ് ഗവ.ഹയർ സെക്കൻ്റെറി സ്ക്കൂൾ വിദ്യാർത്ഥികൾ രംഗത്തെത്തി. എസ് പി സി യുടെ നേതൃത്വത്തിലാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായി 30 മിനിറ്റ് മൗനമാചരിച്ചത്.

## Article Content

യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി കൂത്തുപറമ്പ് ഗവ.ഹയർ സെക്കൻ്റെറി സ്ക്കൂൾ വിദ്യാർത്ഥികൾ രംഗത്തെത്തി. എസ് പി സി യുടെ നേതൃത്വത്തിലാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായി 30 മിനിറ്റ് മൗനമാചരിച്ചത്.

മനസ്സ് നന്നാവട്ടെ ലോകസമാധാനത്തിനായി അണിചേരൂ എന്ന സന്ദേശമുയർത്തിയായിരുന്നു പരിപാടി. എഴുത്ത് കാരൻ അസീസ് നല്ല വീട്ടിൽ സമാധാന സന്ദേശം നൽകി.

പ്രധാനാധ്യാപിക വി.ഗീത അധ്യക്ഷത വഹിച്ചു. കഥാകൃത്ത് കെ.വി.ഷനീപ്, രൺദീപ്, ഷെർലി, ലത, ബാബു, ആർദ്ര അജേഷ്, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29691/With-the-message-of-peace-against-war)