സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത
Jun 18, 2025 12:56 PM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

വെള്ളിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



rain

Next TV

Related Stories
പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന് ദാരുണാന്ത്യം

Jun 18, 2025 06:12 PM

പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന് ദാരുണാന്ത്യം

പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന്...

Read More >>
ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണ കൊട്ടിയൂരിൽ ദർശനം നടത്തി

Jun 18, 2025 05:18 PM

ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണ കൊട്ടിയൂരിൽ ദർശനം നടത്തി

ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണ കൊട്ടിയൂരിൽ ദർശനം...

Read More >>
പ്രളയ ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു

Jun 18, 2025 05:12 PM

പ്രളയ ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു

പ്രളയ ബാധിതർക്കായി ജീവനോപാധികൾ വിതരണം...

Read More >>
എംഡിഎംഎ യുമായി രണ്ടു പേർ പിടിയിൽ

Jun 18, 2025 04:02 PM

എംഡിഎംഎ യുമായി രണ്ടു പേർ പിടിയിൽ

എംഡിഎംഎ യുമായി രണ്ടു പേർ...

Read More >>
കൊട്ടിയൂർ മഹോത്സവം; അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌‌സിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ്

Jun 18, 2025 03:51 PM

കൊട്ടിയൂർ മഹോത്സവം; അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌‌സിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ്

കൊട്ടിയൂർ മഹോത്സവം; അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌‌സിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക...

Read More >>
കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി

Jun 18, 2025 02:53 PM

കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി

കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ ആട്ടിൻകുട്ടിയെ പെരുമ്പാമ്പ്...

Read More >>
Top Stories










https://malayorashabdam.truevisionnews.com/ -