---
title: "കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി"
english_title: " Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296924/kottiyoor"
published_at: "2025-06-18T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852719ca69f8_IMG-20250618-WA0039.jpg"
keywords: []
---

# കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയിൽ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തീർത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയിൽ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിശാന്തിന്റെ മൃതദേഹം ഇന്നലെ കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയിൽ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തീർത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയിൽ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിശാന്തിന്റെ മൃതദേഹം ഇന്നലെ കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.

പേരാവൂരിൽ നിന്നെത്തിയ   ഫയർഫോഴ്സ് പുഴയിൽ നിന്നും മൃതദേഹം കരക്കെത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തും. ഡിവൈഎഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296924/kottiyoor)