---
title: "കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Stthomaskelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296938/stthomaskelakam"
published_at: "2025-06-18T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685279cd4eed0_1000098680.jpg"
keywords: []
---

# കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കേളകം : **കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം 'വരവേൽപ്പ് 2025' എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാ. വർഗീസ് കവണാട്ടേൽ അദ്ധ്യക്ഷനായ പരിപാടി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. 2025 നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥി കീർത്തന പി.എസ് നെ ചടങ്ങിൽ വച്ച് ആദരിച്ചു. പിടിഎ പ്രസിഡണ്ട് എം. പി. സജീവൻ, മദർ പി ടി എ പ്രസിഡണ്ട് അമ്പിളി സജി, പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസ്, അധ്യാപകരായ വിജി പി ജെ , ലിൻസി വി എ , കെ വി ബിജു, കീർത്തന പി.എസ് തുടങ്ങിയവർ സംസാരിച്ചു. മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരവിതരണവും പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു.

## Article Content

**കേളകം : **കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം 'വരവേൽപ്പ് 2025' എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാ. വർഗീസ് കവണാട്ടേൽ അദ്ധ്യക്ഷനായ പരിപാടി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. 2025 നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥി കീർത്തന പി.എസ് നെ ചടങ്ങിൽ വച്ച് ആദരിച്ചു. പിടിഎ പ്രസിഡണ്ട് എം. പി. സജീവൻ, മദർ പി ടി എ പ്രസിഡണ്ട് അമ്പിളി സജി, പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസ്, അധ്യാപകരായ വിജി പി ജെ , ലിൻസി വി എ , കെ വി ബിജു, കീർത്തന പി.എസ് തുടങ്ങിയവർ സംസാരിച്ചു. മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരവിതരണവും പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296938/stthomaskelakam)