---
title: "കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി"
english_title: "Kommerigotfarm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296956/kommerigotfarm"
published_at: "2025-06-18T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852859584eae_1000098724.jpg"
keywords: []
---

# കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി

> **Lead Summary:** **പേരാവൂർ: **കൊമ്മേരി ഗവ.ആടുവളർത്തു കേന്ദ്രത്തിലെ മൂന്നു മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി. ആടുകളെ പാർപ്പിക്കുന്ന ഷെഡിനുള്ളിൽ കയറിയാണ് ആട്ടിൻകുട്ടിയെ പാമ്പ് വിഴുങ്ങിയത്.

## Article Content

**പേരാവൂർ: **കൊമ്മേരി ഗവ.ആടുവളർത്തു കേന്ദ്രത്തിലെ മൂന്നു മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി. ആടുകളെ പാർപ്പിക്കുന്ന ഷെഡിനുള്ളിൽ കയറിയാണ് ആട്ടിൻകുട്ടിയെ പാമ്പ് വിഴുങ്ങിയത്.

ഇന്നലെ രാവിലെ ഷെഡ് വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി പാമ്പിനെ പിടികൂടി വനത്തിനുള്ളിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296956/kommerigotfarm)