---
title: "കെ എസ് ഇ ബി നടപ്പിലാക്കുന്ന സൗര നിലയം പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷൻ കൂത്തുപറമ്പിൽ നടന്നു"
english_title: "Solar plant project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29696/Solar-plant-project"
published_at: "2022-03-04T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221c12a9a22b_Picsart_22-03-04_13-04-17-344.jpg"
keywords: []
---

# കെ എസ് ഇ ബി നടപ്പിലാക്കുന്ന സൗര നിലയം പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷൻ കൂത്തുപറമ്പിൽ നടന്നു

> **Lead Summary:** കെ എസ് ഇ ബി നടപ്പിലാക്കുന്ന സൗര നിലയം പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷൻ കൂത്തുപറമ്പിൽ നടന്നു. മുൻസിപ്പൽ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

കെ എസ് ഇ ബി നടപ്പിലാക്കുന്ന സൗര നിലയം പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷൻ കൂത്തുപറമ്പിൽ നടന്നു. മുൻസിപ്പൽ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

പൊതു ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ സൗര നിലയം സ്ഥാപിക്കനുള്ള പദ്ധതിക്കാണ് കെ എസ് ഇ ബി തുടക്കം കുറിച്ചിട്ടുള്ളത്. ഊർജ്ജ കേരള മിഷ്യൻ്റെ ഭാഗമായി 1000 മെഗാവാട്ട് വൈദ്യുതി ഉത്പാതിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗാർഹിക ഉപഭോക്താക്കൾക്ക് 40 % വരെ സബ്സിഡിയാണ് പദ്ധതിയുടെ ഭാഗമായി നൽകുക. കൂത്തുപറമ്പ് സബ്ബ് ഡിവിഷൻ പരിധിയിലെ സ്പോട്ട് രജിസ്ട്രേഷൻ കുത്തുപറമ്പിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.കെ.ബഷീർ അധ്യക്ഷത വഹിച്ചു. അസി.എഞ്ചിനിയർമാരായ ആർ. മിനുകുമാർ, രാജീവൻ, സൂപ്രണ്ട് പി.പി.സുജയ, പി.കെ. രാഹൂൽ, മധുസൂദനൻ ആലച്ചേരി തുടങ്ങിയവർ സംസാരിച്ചു. കൂത്തുപറമ്പ് ,കോളയാട്, പാട്യം, കതിരൂർ കെഎസ്ഇബി ഓഫീസുകളുടെ പരിധിയിലുള്ളവരാണ് സ്പോട്ട് രജിസ്ട്രേഷനിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29696/Solar-plant-project)