---
title: "പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന് ദാരുണാന്ത്യം"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296999/thiruvanaththapuram"
published_at: "2025-06-18T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852b46f6e999_IMG-20250618-WA0055.jpg"
keywords: []
---

# പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം**:തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരന് ദാരുണാന്ത്യം. പാറശ്ശാല പരശുവക്കലിലാണ് ദാരുണമായ സംഭവം.

## Article Content

**തിരുവനന്തപുരം**:തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരന് ദാരുണാന്ത്യം. പാറശ്ശാല പരശുവക്കലിലാണ് ദാരുണമായ സംഭവം.

പനയറക്കൽ സ്വദേശികളായ രജിൻ-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകൻ ഇമാനാണ് മരിച്ചത്. പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണാണ് കുട്ടിക്ക് പരിക്കേറ്റത്. താഴെകിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണപ്പോഴാണ് പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു വീണത്.

കുഞ്ഞിനെയും കൊണ്ട് ഇന്നലെ രാവിലെ നഴ്സറിയിലേക്ക് പോകുമ്പോള്‍ ആണ് അപകടമുണ്ടായത്. വീണ ഉടന്‍ കുഞ്ഞിനെ എസ്എടി അശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296999/thiruvanaththapuram)