---
title: "കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീണ് 9 വയസുകാരന് ദാരുണാന്ത്യം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297022/kannur"
published_at: "2025-06-18T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852ce96a6ed3_IMG-20250618-WA0059.jpg"
keywords: []
---

# കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീണ് 9 വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: കണ്ണൂർ കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ നാഷിദ് ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

കണ്ണൂർ: കണ്ണൂർ കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ നാഷിദ് ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവമുണ്ടായത്. അപകടമുണ്ടായ പുഴയ്ക്ക് സമീപത്ത് തന്നെയാണ് കുട്ടിയുടെ വീട്. കൂട്ടുകാരനൊപ്പം മീൻ പിടിക്കാനെത്തിയ സമയത്താണ് കുട്ടി ഒഴുക്കിൽപെട്ടത്. മഴ രൂക്ഷമായതിനാൽ കക്കാട് ഭാഗത്ത് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297022/kannur)