---
title: "കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ സമരരീതി മാറ്റി കോൺഗ്രസ്"
english_title: "Congress changes strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29705/Congress-changes-strike"
published_at: "2022-03-04T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221ceb6b964f_Picsart_22-03-04_14-02-14-707.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ സമരരീതി മാറ്റി കോൺഗ്രസ്

> **Lead Summary:** കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ സമരരീതി മാറ്റി കോൺഗ്രസ്. വിവിധ ആവശ്യങ്ങളുന്നയിച്ച് കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരം 9ദിവസങ്ങൾ പിന്നിട്ട പശ്ചാത്തലത്തിലാണ് കോൺഗ്രസ് സമരം കൂടുതൽ ശക്തമാക്കി സമരരീതി മാറ്റിയത്.

## Article Content

കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ സമരരീതി മാറ്റി കോൺഗ്രസ്. വിവിധ ആവശ്യങ്ങളുന്നയിച്ച് കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരം 9ദിവസങ്ങൾ പിന്നിട്ട പശ്ചാത്തലത്തിലാണ് കോൺഗ്രസ് സമരം കൂടുതൽ ശക്തമാക്കി സമരരീതി മാറ്റിയത്.

തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി വാർഡുകൾക്ക് അനുവദിച്ച റോഡ് നിർമാണത്തിന് തയ്യാറാക്കിയ പട്ടികയിൽ തിരിമറി നടത്തിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധ സമരം ആരംഭിച്ചത്.

പിന്നീട് പ്രതിഷേധസമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തംഗങ്ങളായ ജോജൻ എടത്താഴെ, ലിസമ്മ മംഗലത്തിൽ, സുനി ജസ്റ്റിൻ, സുരുവി റിജോ, ജിഷ സജി, സുരേഖ സജി എന്നിവർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തിയത്.

രാവിലെ 10 മണി മുതൽ 5 മണി വരെയാണ് സമരം. സമരം കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മൈക്കിൾ ടി മാലത്ത് കോൺഗ്രസ് നേതാക്കളായ സി.എം മാണി, ചാക്കോ തൈക്കുന്നേൽ, ഷാജി കുന്നുംപുറം, സതീഷ് മണ്ണാർകുളം, ഈശ്വരപ്രസാദ്, അരുൺ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29705/Congress-changes-strike)