---
title: "പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്ന് ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Newrainalert"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297140/newrainalert"
published_at: "2025-06-19T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853d24954b24_1000030448.jpg"
keywords: []
---

# പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്ന് ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച്ചയും, ശനിയാഴ്ച്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. ഞായറാഴ്ച്ച 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളത്തിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച്ചയും, ശനിയാഴ്ച്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. ഞായറാഴ്ച്ച 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളത്തിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. പക്ഷേ കർണാടക തീരത്ത് ഇന്ന് (19/06/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297140/newrainalert)