---
title: "മാലിന്യ നീക്കം സജീവമാക്കുന്നതിന് വേണ്ടി കൂത്തുപറമ്പ് നഗരസഭ പുതിയ വണ്ടി പുറത്തിറക്കി"
english_title: "To activate waste removal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29716/To-activate-waste-removal"
published_at: "2022-03-04T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221dcb9b6daf_Picsart_22-03-04_15-02-02-284.jpg"
keywords: []
---

# മാലിന്യ നീക്കം സജീവമാക്കുന്നതിന് വേണ്ടി കൂത്തുപറമ്പ് നഗരസഭ പുതിയ വണ്ടി പുറത്തിറക്കി

> **Lead Summary:**  മാലിന്യ നീക്കം സജീവമാക്കുന്നതിന് വേണ്ടി കൂത്തുപറമ്പ് നഗരസഭ പുതിയ വണ്ടി പുറത്തിറക്കി. നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

 മാലിന്യ നീക്കം സജീവമാക്കുന്നതിന് വേണ്ടി കൂത്തുപറമ്പ് നഗരസഭ പുതിയ വണ്ടി പുറത്തിറക്കി. നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു.

നഗരസഭയുടെ ശുചിത്വത്തിനുള്ള ടൈഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പുതിയ വണ്ടി വാങ്ങിയത്. 23 ലക്ഷം രൂപ ചിലവിലാണ് പ്രത്യേക ബോഡിയോട് കൂടിയ വാഹനം പുറത്തിറക്കിയത്.

നേരത്തെ ഉണ്ടായിരുന്ന വാഹനം പരിമിതമായ സാഹചര്യത്തിലാണ് പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം. നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു.കൂത്തുപറമ്പ് നഗരസഭാ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത് കുമാർ, കൗൺസിലർമാരായ കെ.അജിത, കെ.കെ.ഷമീർ, മുഹമ്മദ് റാഫി, കെ.ബിജുമോൻ, അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29716/To-activate-waste-removal)