---
title: "കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു"
english_title: "Kelakamstthomus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297162/kelakamstthomus"
published_at: "2025-06-19T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853e69fdf734_1000099102.jpg"
keywords: []
---

# കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കേളകം : ** കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം വായനാവാരം ,യുവ സാഹിത്യകാരി അമൃത കേളകം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ വർഗീസ് കവണാട്ടേൽ അദ്ധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡണ്ട് എം.പി.സജീവൻ, അധ്യാപകരായ വിജി പി ജെ, കെ വി ബിജു, കുമാരി അൻസമരിയ ജോൺസൺ, കുമാരി അനാമിക പ്രേംരാജൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പുസ്തക വായന, പുസ്തക നിരൂപണം എന്നിവ അവതരിപ്പിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പുസ്തക പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

## Article Content

**കേളകം : ** കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം വായനാവാരം ,യുവ സാഹിത്യകാരി അമൃത കേളകം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ വർഗീസ് കവണാട്ടേൽ അദ്ധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡണ്ട് എം.പി.സജീവൻ, അധ്യാപകരായ വിജി പി ജെ, കെ വി ബിജു, കുമാരി അൻസമരിയ ജോൺസൺ, കുമാരി അനാമിക പ്രേംരാജൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പുസ്തക വായന, പുസ്തക നിരൂപണം എന്നിവ അവതരിപ്പിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പുസ്തക പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297162/kelakamstthomus)