---
title: "തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്കൂളിൽ വായനദിനം ആചരിച്ചു "
english_title: "thondiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297227/thondiyil"
published_at: "2025-06-19T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68543d407669b_WhatsApp_Image_2025-06-19_at_21.31.29_7f3495d5.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്കൂളിൽ വായനദിനം ആചരിച്ചു 

> **Lead Summary:** **തൊണ്ടിയിൽ** : തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്കൂളിൽ വായനദിനം സാമൂചിതമായ രീതിയിൽ ആചരിച്ചു. പ്രധാന അധ്യാപകൻ ശ്രീ മാത്യു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിലെ മലയാള വിഭാഗം അധ്യാപകനും മികച്ച പ്രാസംഗികനുമായ ശ്രീ ബൈജു വർഗീസ് മുഖ്യാതിഥി ആയിരുന്നു. ആധുനിക കാലഘട്ടത്തിൽ വായനയുടെ പ്രാധാന്യം എത്രമാത്രം വലുതാണെന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച ശേഷം അദ്ദേഹം സംസാരിച്ചു. മലയാള സാഹിത്യത്തിലെ ഒട്ടേറെ മികച്ച സാഹിത്യകൃതികളെ പരാമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഭാഷണരീതി കുട്ടികളിൽ ഏറെ കൗതുകമുണർത്തി. മലയാളം ക്ലബ്ബ് കൺവീനർ സിൽജ ടീച്ചർ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജാൻവിയ ജിബി യുടെ വായനദിന സന്ദേശവും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീ പാർവതിയുടെ പി എൻ പണിക്കർ അനുസ്മരണവും ചടങ്ങിന് മാറ്റുകൂട്ടി. സിസ്റ്റർ ജിൻസി ഇഗ്നേഷ്യസിന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങ് അവസാനിച്ചു.

## Article Content

**തൊണ്ടിയിൽ** : തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്കൂളിൽ വായനദിനം സാമൂചിതമായ രീതിയിൽ ആചരിച്ചു. പ്രധാന അധ്യാപകൻ ശ്രീ മാത്യു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിലെ മലയാള വിഭാഗം അധ്യാപകനും മികച്ച പ്രാസംഗികനുമായ ശ്രീ ബൈജു വർഗീസ് മുഖ്യാതിഥി ആയിരുന്നു. ആധുനിക കാലഘട്ടത്തിൽ വായനയുടെ പ്രാധാന്യം എത്രമാത്രം വലുതാണെന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച ശേഷം അദ്ദേഹം സംസാരിച്ചു. മലയാള സാഹിത്യത്തിലെ ഒട്ടേറെ മികച്ച സാഹിത്യകൃതികളെ പരാമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഭാഷണരീതി കുട്ടികളിൽ ഏറെ കൗതുകമുണർത്തി. മലയാളം ക്ലബ്ബ് കൺവീനർ സിൽജ ടീച്ചർ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജാൻവിയ ജിബി യുടെ വായനദിന സന്ദേശവും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീ പാർവതിയുടെ പി എൻ പണിക്കർ അനുസ്മരണവും ചടങ്ങിന് മാറ്റുകൂട്ടി. സിസ്റ്റർ ജിൻസി ഇഗ്നേഷ്യസിന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങ് അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297227/thondiyil)