---
title: "കൊളക്കാട് സാന്തോം ഹയർസെക്കൻഡറിസ്കൂളിൽ വിജയോത്സവം"
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297265/kolakkad"
published_at: "2025-06-20T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854db3a941c7_IMG-20250620-WA0006.jpg"
keywords: []
---

# കൊളക്കാട് സാന്തോം ഹയർസെക്കൻഡറിസ്കൂളിൽ വിജയോത്സവം

> **Lead Summary:** **കൊളക്കാട്**: കൊളക്കാട് സാന്തോം ഹയർസെക്കൻഡറിസ്കൂളിൽ ഹൈസ്കൂൾ വിഭാഗം വിജയോത്സവവും,വിദ്യാരംഗം കലാസാഹിത്യവേദിയുടെയും,വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി.

## Article Content

**കൊളക്കാട്**: കൊളക്കാട് സാന്തോം ഹയർസെക്കൻഡറിസ്കൂളിൽ ഹൈസ്കൂൾ വിഭാഗം വിജയോത്സവവും,വിദ്യാരംഗം കലാസാഹിത്യവേദിയുടെയും,വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി.

2024 എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് കണിച്ചാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഒപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി.

രംഗപൂജയോടു കൂടി ആരംഭിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മാത്യു എൻ വി,പി ടി എ പ്രസിഡന്റ്‌ ജോഷി കുന്നത്തുശേരിയിൽ,എംപിടി എ പ്രസിഡന്റ്‌ ബിന്ദു പെരുമ്പള്ളിൽ ,കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഹെഡ്‌മിസ്ട്രെസ് ജാൻസി തോമസ് , സീനിയർ ക്ലർക്ക് രാജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി റീഗോ തോമസ്, വിദ്യാർത്ഥിപ്രതിനിധി ഐറീന ബെന്നി എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളായ അജീന ബിജു, റോസ് ലിന്റ് എന്നിവർ ഗാനം ആലപിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ 10 എ പ്ലസും, 9 എ പ്ലസും നേടിയവർക്കു മൊമന്റോ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297265/kolakkad)