---
title: "കണ്ണൂർ കൂത്തുപറമ്പിൽ   റസീന മൻസിലിൽ റസീന ആത്മഹത്യ ചെയ്ത സംഭവം: പ്രതികൾ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297305/kannur"
published_at: "2025-06-20T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685500954757d_download_-_2025-06-20T120214.448.jpeg"
keywords: []
---

# കണ്ണൂർ കൂത്തുപറമ്പിൽ   റസീന മൻസിലിൽ റസീന ആത്മഹത്യ ചെയ്ത സംഭവം: പ്രതികൾ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ

> **Lead Summary:** **കണ്ണൂർ** :കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. മറ്റുള്ളവരുടെ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു.

## Article Content

**കണ്ണൂർ** :കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. മറ്റുള്ളവരുടെ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു.

സഹോദരിയുടെ മകൻ വെളിപ്പെടുത്താൻ കാരണം ഫാത്തിമ പറഞ്ഞു. യുവാവിനൊപ്പം കാറിൽ കണ്ട റസീനയെ കാറിൽ നിന്നിറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കുകയാണ് അവർ ചെയ്തത്. യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വർഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്.

നാല്പതോളം പവൻ സ്വർണം നൽകിയാണ് വിവാഹം നടത്തിയത്. ഇപ്പോൾ സ്വർണമൊന്നുമില്ല. കൂടാതെ പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവൻ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297305/kannur)