---
title: "വയത്തൂർ യുപി സ്കൂളിൽ വായന വാരാചരണം സംഘടിപ്പിച്ചു"
english_title: "Vayathoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297331/vayathoor"
published_at: "2025-06-20T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855151276c45_IMG-20250620-WA0025.jpg"
keywords: []
---

# വയത്തൂർ യുപി സ്കൂളിൽ വായന വാരാചരണം സംഘടിപ്പിച്ചു

> **Lead Summary:** **ഉളിക്കൽ** : വയത്തൂർ യുപി സ്കൂളിൽ വായന വാരാചരണം റിട്ടയേഡ് ചരിത്ര അധ്യാപകനും സാഹിത്യകാരനുമായ പി.എം. ജോൺ ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ ഫാ. മനോജ്‌ കിടാരത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ എൻ.ജെ. തോമസ് വിദ്യാരംഗം കൺവീനർകെ.എസ്. ജെയ്മോൾ , സീനിയർ അസിസ്റ്റൻറ് വി.എം. മേഴ്സി , സ്റ്റാഫ് സെക്രട്ടറി ജോണിക്കുട്ടി ജോസഫ് പിടിഎ പ്രസിഡൻറ് ഷിബു ചെറിയാൻ, മദർ പി ടി എ പ്രസിഡൻറ് അഖില എന്നിവർ പ്രസംഗിച്ചു .

## Article Content

**ഉളിക്കൽ** : വയത്തൂർ യുപി സ്കൂളിൽ വായന വാരാചരണം റിട്ടയേഡ് ചരിത്ര അധ്യാപകനും സാഹിത്യകാരനുമായ പി.എം. ജോൺ ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ ഫാ. മനോജ്‌ കിടാരത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ എൻ.ജെ. തോമസ് വിദ്യാരംഗം കൺവീനർകെ.എസ്. ജെയ്മോൾ , സീനിയർ അസിസ്റ്റൻറ് വി.എം. മേഴ്സി , സ്റ്റാഫ് സെക്രട്ടറി ജോണിക്കുട്ടി ജോസഫ് പിടിഎ പ്രസിഡൻറ് ഷിബു ചെറിയാൻ, മദർ പി ടി എ പ്രസിഡൻറ് അഖില എന്നിവർ പ്രസംഗിച്ചു .

സ്കൂളിൻറെ അവധിക്കാല പരിപാടിയായിരുന്ന വായന വീടിൽ 40 ൽ അധികം പുസ്തകങ്ങൾ വായിച്ച ഏഴാം ക്ലാസിലെ ബിൽവിൻ അഗസ്റ്റിൻ സന്തോഷ് , അധ്യാപക പ്രതിനിധി ജോയിസി ജോസഫ്, രക്ഷിതാക്കളുടെ പ്രതിനിധി നിത്യ തുടങ്ങിയവർ പുസ്തകപരിചയം നടത്തി. വായനാദിനത്തിൽ കുട്ടികൾ വായിച്ചിരിക്കേണ്ട 50 പുസ്തകങ്ങൾ ഉൾപ്പെടുത്തി വായന ഇടം സ്കൂളിൽ സജ്ജീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297331/vayathoor)