---
title: "'ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും': വി. ശിവൻകുട്ടി"
english_title: "Vsivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297348/vsivankutty"
published_at: "2025-06-20T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68551dd1c86f7_1000099430.jpg"
keywords: []
---

# 'ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും': വി. ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപു‌രം: **ഭാരതാംബ വിവാദത്തിൽ ​ഗവർണർക്കെതിരെ പുതിയ പോർമുഖം തുറന്ന് സർക്കാർ. ​ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ​ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**തിരുവനന്തപു‌രം: **ഭാരതാംബ വിവാദത്തിൽ ​ഗവർണർക്കെതിരെ പുതിയ പോർമുഖം തുറന്ന് സർക്കാർ. ​ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ​ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297348/vsivankutty)