---
title: "വായനാ പക്ഷാചരണത്തിൻ്റേയും സാഹിത്യ ചർച്ചയുടേയും ഉദ്ഘാടനം നടത്തി"
english_title: "Vayanadinam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297390/vayanadinam"
published_at: "2025-06-20T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685547520b8b9_1000099553.jpg"
keywords: []
---

# വായനാ പക്ഷാചരണത്തിൻ്റേയും സാഹിത്യ ചർച്ചയുടേയും ഉദ്ഘാടനം നടത്തി

> **Lead Summary:** **കണിച്ചാർ : **കണിച്ചാർ ഇ കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണ ദിനമായ ജൂൺ 19 ന് വായനശാലയിൽ വെച്ച് വായനാ പക്ഷാചരണത്തിൻ്റേയും സാഹിത്യ ചർച്ചയുടേയും ഉദ്ഘാടനം നടത്തി.

## Article Content

**കണിച്ചാർ : **കണിച്ചാർ ഇ കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണ ദിനമായ ജൂൺ 19 ന് വായനശാലയിൽ വെച്ച് വായനാ പക്ഷാചരണത്തിൻ്റേയും സാഹിത്യ ചർച്ചയുടേയും ഉദ്ഘാടനം നടത്തി.

വായനശാലാ പ്രസിഡണ്ട്.വി.വി.ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിയ എഴുത്തുകാരി  ഡാലിയ ജോണി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം കെ.എ. ബഷീർ മുഖ്യ പ്രഭാഷണം നടത്തി.

> വായനശാലാ സെക്രട്ടറി .കെ.ശിവൻ സ്വാഗതം പറഞ്ഞു. "എനിക്ക് ഇഷ്ടപ്പെട്ട പുസ്തകം" എന്ന വിഷയത്തിൽ നടത്തിയ സാഹിത്യ ചർച്ചയിൽ പി.കെ.മണി മാസ്റ്റർ , ഷൈല എം.എൻ, സുരേഷ് തുരുത്തിയിൽ, ബിനു.പി.എൻ, റോയി ഫ്രാൻസിസ്, ബാഹുലേയൻ.ടി.കെ, റെജി കണ്ണോളിക്കുടി. രാമകൃഷ്ണൻ .ഇ. ജി, ജനാർദ്ദനൻ.പി.പി,  സനില അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297390/vayanadinam)