---
title: "''നിലമ്പൂരിൽ എം സ്വരാജ് വിജയിക്കും; ഫലം വന്നാൽ യു ഡി എഫിൽ പൊട്ടിത്തെറിയുണ്ടാകും'': എംവി ഗോവിന്ദന്‍"
english_title: "m v govindan nilamboor election result"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297414/m-v-govindan-nilamboor-election-result"
published_at: "2025-06-20T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68556429301f0_mv-govindan.1.1973454_(1).jpg"
keywords: []
---

# ''നിലമ്പൂരിൽ എം സ്വരാജ് വിജയിക്കും; ഫലം വന്നാൽ യു ഡി എഫിൽ പൊട്ടിത്തെറിയുണ്ടാകും'': എംവി ഗോവിന്ദന്‍

> **Lead Summary:** കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നല്ല രീതിയില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പോളിങ് കഴിഞ്ഞതോടെ വലിയരീതിയിലുള്ള വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശി തരൂരും കെ മുരളീധരനും തമ്മിലുള്ള വാക് പോര് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നല്ല രീതിയില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പോളിങ് കഴിഞ്ഞതോടെ വലിയരീതിയിലുള്ള വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശി തരൂരും കെ മുരളീധരനും തമ്മിലുള്ള വാക് പോര് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വരാജിന്റെ ഭൂരിപക്ഷം പറയാനില്ല. നിലമ്പൂരില്‍ എല്‍ഡിഎഫ് നല്ലരീതിയിലുള്ള പ്രചാരണം നടത്തി. അതിന് നല്ല സ്വീകാര്യത ലഭിച്ചു. പോളിങും മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ നല്ലരീതിയില്‍ സ്വരാജ് വിജയിക്കുമെന്ന് എംവി ഗോവിന്ദന്‍ ആരംഭിച്ചു. യുഡിഎഫ് നടത്തിയ തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. തെരഞ്ഞെടപ്പില്‍ ആകമാനം കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പലതരം വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യുഡിഎഫ് ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297414/m-v-govindan-nilamboor-election-result)