---
title: "ഇരിട്ടിയിൽ ബീഫ് കിലോയ്ക്ക് 460 വരെ; ഒടുവിൽ ഡിവൈഎഫ്ഐ ഇടപെട്ട് വിലകുറച്ചു"
english_title: "beef price in iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297416/beef-price-in-iritty"
published_at: "2025-06-20T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855662c3264f_21.jpg"
keywords: []
---

# ഇരിട്ടിയിൽ ബീഫ് കിലോയ്ക്ക് 460 വരെ; ഒടുവിൽ ഡിവൈഎഫ്ഐ ഇടപെട്ട് വിലകുറച്ചു

> **Lead Summary:** ഇരിട്ടി: ഇരിട്ടി മേഖലയിൽ അന്യായമായി വർധിപ്പിച്ച ബീഫിൻ്റെ വില ഡിവൈഎഫ്ഐയുടെ ഇടപെടലിലൂടെ കുറച്ച് തീരുമാനമായി. 380 രൂപക്ക് നല്കിയിരുന്ന ബീഫിൻ്റെ വില 440 ഉം 460 ഉം രൂപയായി വ്യാപാരികൾ വർധിപ്പിച്ചിരുന്നു. തുടർന്ന് ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെനേതൃത്വത്തിൽ പ്രതിഷേധിക്കുകയും അന്യായമായി വർധിപ്പിച്ച നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

## Article Content

ഇരിട്ടി: ഇരിട്ടി മേഖലയിൽ അന്യായമായി വർധിപ്പിച്ച ബീഫിൻ്റെ വില ഡിവൈഎഫ്ഐയുടെ ഇടപെടലിലൂടെ കുറച്ച് തീരുമാനമായി. 380 രൂപക്ക് നല്കിയിരുന്ന ബീഫിൻ്റെ വില 440 ഉം 460 ഉം രൂപയായി വ്യാപാരികൾ വർധിപ്പിച്ചിരുന്നു. തുടർന്ന് ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെനേതൃത്വത്തിൽ പ്രതിഷേധിക്കുകയും അന്യായമായി വർധിപ്പിച്ച നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മീറ്റ് വർക്കേഴ്സ് യൂണിയൻ പ്രതിനിധികളും ബീഫ് വ്യാപാരികളും ഡിവൈഎഫ്ഐയുമായി നടത്തിയ ചർച്ചയിൽ ബീഫിൻ്റെ വർദ്ദിപ്പിച്ച വില പിൻവലിച്ച് പഴയ വിലയായ 380 രൂപയിൽ തന്നെ വില്ക്കാമെന്ന് തീരുമാനമാവുകയായിരുന്നു. ചർച്ചയിൽ ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി സിദ്ധാർത്ഥ്ദാസ്, പ്രസിഡണ്ട് പി വി ബിനോയ്, ട്രഷർ കെ കെ സനീഷ്, വൈസ് പ്രസിഡണ്ട് എം നിഖിലേഷ്, മീറ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജില്ല ഭാരവാഹികളായ വി പി റഷീദ്, വി കെ സി മജീദ്, ഷിജു ഉളിക്കൽ, ജലീൽ മഹീഷത്ത്, മുനീർ പി, മമ്മാലി വളവുപാറ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297416/beef-price-in-iritty)