---
title: "തൃശൂർ വാൽപ്പാറയിൽ 4 വയസുകാരിയെ പുലി പിടിച്ചു"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297457/thrissur"
published_at: "2025-06-21T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68560023001d5_Screenshot_2025-06-21_061245.jpg"
keywords: []
---

# തൃശൂർ വാൽപ്പാറയിൽ 4 വയസുകാരിയെ പുലി പിടിച്ചു

> **Lead Summary:** തൃശൂര്‍: തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നാലു വയസുകാരിക്കു നേരെ പുലിയുടെ ആക്രമണം ഉണ്ടായത്.

## Article Content

തൃശൂര്‍: തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നാലു വയസുകാരിക്കു നേരെ പുലിയുടെ ആക്രമണം ഉണ്ടായത്.

ഇന്നലെ വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297457/thrissur)